24 April 2024 Wednesday

കുന്നംകുളം താലൂക്ക് ആശുപത്രിയിൽ മൃതദേഹത്തോട് അവഗണന: ആക്ടസ് പ്രവർത്തകർ കുന്നംകുളം പോലീസിൽ പരാതി നൽകി.

ckmnews

കുന്നംകുളം താലൂക്ക് ആശുപത്രിയിൽ മൃതദേഹത്തോട് അവഗണന: ആക്ടസ് പ്രവർത്തകർ കുന്നംകുളം പോലീസിൽ പരാതി നൽകി.


കുന്നംകുളം :കുന്നംകുളം താലൂക്ക് ആശുപത്രിയിൽ മൃതദേഹത്തോട് അവഗണന കാണിച്ചതായി പരാതി. കുന്നംകുളം ആക്ടസ് ആംബുലൻസ് ഡ്രൈവർ സൻജിത്തും സഹായിയും, സീനിയർ ഗ്രൗണ്ട് - ചൊവ്വന്നൂർ റോഡിൽ നിന്നും കുഴഞ്ഞു വീണ നിലയിൽ കാണപ്പെട്ട വായോധികനെ കുന്നംകുളം ഗവണ്മെന്റ് ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും മരണം ഉറപ്പു വരുത്താൻ ഹോസ്പിറ്റലിൽ മണിക്കൂറുകൾ കാത്തുനിൽക്കേണ്ടി വന്നതായി പരാതി.നഗരസഭ കൗൺസിലറുടെ അറിയിപ്പിനെ തുടർന്നാണ് വയോധികനെ എടുക്കാൻ പോയത്.സ്ഥലത്തുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞതനുസരിച്ചാണ് താലൂക്ക് ആശുപത്രിയിൽ എത്തിച്ചത്. ഡോക്ടറെ ഒരുപാട് വട്ടം അറിയിച്ചിരുന്നു എങ്കിലും പരിശോധിക്കാൻ വന്നില്ല എന്ന് സൻജിത്ത് പറഞ്ഞു.ആക്ടസ് പ്രവത്തകർ കുന്നംകുളം പോലീസിൽ പരാതി നൽകി.