25 April 2024 Thursday

കർഷക സംഘം ചങ്ങരംകുളം യുണിറ്റ് രൂപീകരിച്ചു.

ckmnews

കർഷക സംഘം ചങ്ങരംകുളം യുണിറ്റ് രൂപീകരിച്ചു.


ചങ്ങരംകുളം:കർഷക സംഘം ചങ്ങരംകുളം യുണിറ്റ് രൂപീകരണ യോഗം കർഷക സംഘം എടപ്പാൾ ഏരിയ ജോയൻ്റ് സെക്രട്ടറി രാമദാസ് ഉദ്ഘാടനം ചെയ്തു. വി പി ചന്ദ്രൻ അധ്യക്ഷനായി. കർഷക സംഘം ആലങ്കോട് പഞ്ചായത്ത് ജോയൻ്റ് സെക്രട്ടറി രഘു കക്കാടിപ്പുറം,  ബാലകൃഷ്ണൻ പാലക്കൽ എന്നിവർ സംസാരിച്ചു. സിപിഐ എം ചങ്ങരംകുളം ബ്രാഞ്ച് സെക്രട്ടറി വി സെയ്ത് സ്വാഗതവും

രവി നന്ദിയും പറഞ്ഞു. വി പി ചന്ദ്രൻ (പ്രസിഡൻ്റ്) സുനിൽ കുമാർ (സെക്രട്ടറി) സന്തോഷ് പാലക്കൽ (ട്രഷറർ)