25 April 2024 Thursday

നന്നംമുക് മണ്ഡലം ഗാന്ധിദർശൻ സമിതിയുടെ നേതൃത്വത്തിൽ ഗാന്ധി അനുസ്മരണം നടത്തി

ckmnews

നന്നംമുക് മണ്ഡലം  ഗാന്ധിദർശൻ സമിതിയുടെ നേതൃത്വത്തിൽ ഗാന്ധി അനുസ്മരണം നടത്തി


ചങ്ങരംകുളം:നന്നംമുക് മണ്ഡലം  ഗാന്ധിദർശൻ സമിതിയുടെ നേതൃത്വത്തിൽ ഓർമകളിൽ ഗാന്ധി അനുസ്മരണ പരിപാടി നന്നംമുക്ക് പഞ്ചായത്ത് സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് നവാസ് വിരളിപുറത്ത് ഉൽഘാടനം ചെയ്തു.ഗ്രാമപഞ്ചായത്ത് അംഗം ഫയാസ് ചേലകടവ് അധ്യക്ഷതവഹിച്ചു.ഗാന്ധിദർശൻ സമിതി മണ്ഡലം ചെയർമാൻ കെബി ശിവദാസ് സ്വാഗതംപറഞ്ഞു.മുഖ്യപ്രഭാഷണം ബ്ലോക്ക് കോണ്ഗ്രസ് വൈസ് പ്രസിഡന്റ് കെ മുരളീധരൻ നടത്തി, കെപിസിസി സംസ്കാര സാഹിതി സംസ്ഥാന ജനറൽ സെക്രട്ടറി പ്രണവം പ്രസാദ് , അഷ്റഫ് പുറത്താട്ട്,നിഥിൻ ഭാസ്‌കർ ,കെസി അനീഷ് ,പ്രദീപ് ഉണ്ണി, സജിൻ മാക്കാലി,എംഎസ് കുഞ്ഞുണ്ണി ,ടിഎൻ  മുരളീധരൻ പങ്കെടുത്തു,കെഎ നാസർ നന്ദിയും പറഞ്ഞു.