24 April 2024 Wednesday

അനുസ്മരണവും ബോധവൽക്കരണ സദസും സംഘടിപ്പിച്ചു.

ckmnews

അനുസ്മരണവും

ബോധവൽക്കരണ സദസും സംഘടിപ്പിച്ചു.


പെരുമ്പിലാവ്:യുവകലാസാഹിതി കുന്നംകുളം മണ്ഡലം കമ്മിറ്റി

കടവല്ലൂരിൽ ഹസീന അനുസ്മരണവും ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചു.കടവല്ലൂർ വടക്കുമുറി  വാഴപ്പിള്ളി അബ്ദുൽ വാഹീദിന്റെ ഭാര്യ ഹസീന

 ജനുവരി 20 നാണ് വീടിന് സമീപത്തെ പറമ്പിൽ നിന്നും പാമ്പ് കടിയേറ്റ് മരണപ്പെട്ടത്.പാമ്പ് സംരക്ഷകൻ കെ കെ രാജൻ പെരുമ്പിലാവ്

ബോധവൽക്കരണ ക്ലാസിന് നേതൃത്വം നൽകി.കുടുംബശ്രീ അംഗംങ്ങൾക്കും തൊഴിലുറപ്പ് തൊഴിലാളികൾക്കും അയൽകൂട്ടങ്ങൾക്കുമായി സംഘടിപ്പിച്ച ക്ലാസിന്

 യുവകലാസാഹിതി

കുന്നംകുളം മണ്ഡലം

 സെക്രട്ടറി പ്രേംരാജ് ചൂണ്ടലാത്ത്,യുവകലാസാഹിതി കുന്നംകുളം മണ്ഡലം വൈസ് പ്രസിഡൻ്റ് കല്ലുംപുറം അബുബക്കർ എന്നിവർ നേതൃത്വം നൽകി.