29 March 2024 Friday

ജ്വാല'മാഗസിൻ പ്രകാശനം ചെയ്തു

ckmnews

ജ്വാല'മാഗസിൻ പ്രകാശനം ചെയ്തു


പെരുമ്പിലാവ് :കടവല്ലൂർ പ്രവാസി സംഘടന കാഡക്സിന്റെ സാഹിത്യ  പ്രസിദ്ധീകരണമായ മാഗസിന്റെ  അഞ്ചാം പതിപ്പ് "ജ്വാല "  പ്രകാശനം ചെയ്തു.കടവല്ലൂർ  ശ്രീവത്സം ഹാളിൽ നടന്ന  ചടങ്ങിൽ

കടവല്ലൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്‌ പി.ഐ

രാജേന്ദ്രൻ

യുവസാഹിത്യകാരി തസ്ലിമ ഷാഫിക്ക് ആദ്യ കോപ്പി നൽകി മാഗസിന്റെ

 പ്രകാശനം നിർവഹിച്ചു.ചടങ്ങിൽ

കടവല്ലൂർ പഞ്ചായത്ത് അംഗം നിഷിൽ കുമാർ ,

 പ്രശസ്ത കവി  ശിവൻ കടവല്ലൂർ, 

കാഡക്സ്

 ജാലകം ചീഫ് എഡിറ്റർ  വിശ്വനാഥൻ, ട്രഷറർ 

ഇബ്രാഹിം യു.എം, കാഡക്സ് അംഗങ്ങളായ അരവിന്ദാക്ഷൻ കെ.വി, കുഞ്ഞാലി, 

പ്രേമൻ മാത്തൂർ,

രമേഷ് , ഷൗക്കത്ത് കെ എം , ഷെറിൻ പാക്കത്ത് എന്നിവർ പങ്കെടുത്തു.കടവല്ലൂരിൽ ഉള്ള സാഹിത്യകാരന്മാരുടെ കൃതികൾ മാത്രം ഉൾപ്പെടുത്തി.ഇതിനോടകം , കാഴ്ച, അന്യോന്യം, പാഥേയം, കൈയ്യൊപ്പ്, എന്നി നാല് ലക്കങ്ങൾ കാഡക്സ് പ്രസിദ്ധീകരിച്ചു.

 അതിന്റെ അഞ്ചാം ലക്കം ആണ് ജ്വാല എന്ന പേരിൽ ഇപ്പോൾ പ്രസിദ്ധീകരിക്കുന്നത്.യു എ ഇ

പ്രതിനിധികളായ

 യൂസഫ് എം കെ

സ്വാഗതവും

 അഷറഫ് നന്ദിയും പറഞ്ഞു.