19 April 2024 Friday

കേരള ഒളിമ്പിക്സിലേക്ക് യോഗ്യത നേടിയ പി രാഹുലിനെ ഡി വൈ എഫ് ഐ അനുമോദിച്ചു

ckmnews

കേരള ഒളിമ്പിക്സിലേക്ക് യോഗ്യത നേടിയ പി രാഹുലിനെ ഡി വൈ എഫ് ഐ അനുമോദിച്ചു


എടപ്പാൾ:കേരള സർക്കാറിൻ്റെ കീഴിൽ നടക്കുന്ന പ്രഥമ കേരള ഒളിമ്പിക്സിൻ്റെ ഭാഗമായി നടന്ന മലപ്പുറം ഒളിമ്പിക്സിൽ ടെന്നീസ് മത്സരത്തിൽ ഡബിൾസ് വിഭാഗത്തിൽ സ്വർണ്ണവും സിംഗിൾസിൽ വെള്ളിയും കരസ്ഥമാക്കി കേരള ഒളിമ്പിക്സിലേക്ക് യോഗ്യത നേടിയ രാഹുൽ പി യെ ഡി.വൈ.എഫ്.ഐ.കോലത്ര യൂണിറ്റ് അനുമോദിച്ചു. എടപ്പാൾ ബ്ലോക്ക് സെക്രട്ടറി ബി.ജി.ശ്രീജിത്ത് ഉപഹാരം നൽകി. പുള്ളുവൻപടി ബ്രാഞ്ച് സെക്രട്ടറി ഷാജി കെ. സി. റിയാസ് പി.പി. അജിത്ത് പി.വി. അനീഷ് പി.പി. നബീൽ വി.വി. അശ്വതി കെ.പി. അശ്വതി പി. ഗണേഷ് കോലത്ര .സുരേഷ് കാവിൽപടി രതീഷ് കാവിൽ പടി അക്ഷയ് കെ.പി. പ്രജിത്ത് കെ.സി. സൂരജ് എം. എന്നിവർ സംസാരിച്ചു.