29 March 2024 Friday

ഞായറാഴ്ച നിയന്ത്രണം:ജനങ്ങൾ പുറത്തിറങ്ങിയില്ല പരിശോധന ശക്തമാക്കി പോലീസ്

ckmnews



ചങ്ങരംകുളം:കോവിഡ് കേസുകളുടെ എണ്ണം കൂടിയതിനെ തുടർന്ന് സംസ്ഥാനത്ത് ഞായറാഴ്ച ഏർപ്പെടുത്തിയ കർശനനിയന്ത്രണത്തിനോട് സഹകരിച്ച് പൊതുജനങ്ങൾ.അവശ്യ സർവീസുകൾ മാത്രമാണ് ഇന്ന് അനുവദിച്ചിരുന്നത്.അവശ്യവസ്തുക്കൾ വിൽപന നടത്തുന്ന സ്ഥാപനങ്ങൾ തുറക്കാൻ അനുമതി ഉണ്ടെങ്കിലും ഒട്ടുമിക്ക സ്ഥാപനങ്ങളും തുറന്നില്ല.ടൗണുകളും പ്രധാന റോഡുകളും കേന്ദ്രീകരിച്ച് പോലീസിന്റെ കർശന പരിശോധന ഉണ്ടായിരുന്നു.സത്യവാങ് മൂലം കയ്യിൽ കരുതാതെ പുറത്തിറങ്ങിയ പലരും പോലീസിന്റെ പിടിയിലായി.കെഎസ്ആർടിസി അടക്കമുള്ള ഒറ്റപ്പെട്ട വാഹനങ്ങൾ മാത്രമാണ് റോഡിലിറങ്ങിയത്.