28 March 2024 Thursday

മദ്യ വിമോചന സമരത്തിന്റെ ഭാഗമായി ഗൃഹ ഉപവാസം നടത്തി

ckmnews


ചങ്ങരംകുളം:ഗാന്ധിജിയുടെ രക്തസാക്ഷിത്വ ദിനത്തിൽ മദ്യനിരോധന സമിതിയുടെ ആഭിമുഖ്യത്തിൽ സംസ്ഥാന വ്യാപകമായി സമിതി പ്രവർത്തകർ മദ്യ വിമോചന സമരത്തിന്റെ ഭാഗമായി  ഗൃഹ ഉപവാസം നടത്തി.മലപ്പുറം ജില്ലാ തല ഉദ്ഘാടനം വട്ടംകുളം ഗ്രാമ പഞ്ചായത്ത് വികസന സ്റ്റാന്റിങ്ങ് കമ്മറ്റി ചെയർമാൻ എം.എ. നജീബ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് അടാട്ട് വാസുദേവൻ അധ്യക്ഷത വഹിച്ചു. ഏട്ടൻ ശുകപുരം, സിദ്ദീഖ് അയിലക്കാട്, പ്രണവം പ്രസാദ് എന്നിവർ പ്രസംഗിച്ചു.ജില്ലയുടെ വിവിധഭാഗങ്ങളിലായി നൂറ്റി അൻപതോളം പ്രവർത്തകർ ഉപവാസമനുഷ്ഠിച്ചു.