16 April 2024 Tuesday

എടപ്പാൾ അയിലക്കാട് അയ്യപ്പൻ കാവ് ക്ഷേത്രത്തിലെ മഹോത്സവം വർണാഭമായി ആഘോഷിച്ചു

ckmnews

എടപ്പാൾ അയിലക്കാട് അയ്യപ്പൻ കാവ് ക്ഷേത്രത്തിലെ മഹോത്സവം വർണാഭമായി ആഘോഷിച്ചു


എടപ്പാൾ അയിലക്കാട് അയ്യപ്പക്ഷേത്ര മഹോത്സവം വിവിധ പരിപാടികളോട് കൂടി നടന്നു. ഉത്സവത്തിന് കൊടിയേറിയ ദിവസം മുതൽ നടന്നു വന്ന കളംപാട്ടിന് കലാമണ്ഡലം ഹരിദാസൻ നേതൃത്വ നൽകി.   ഉത്സവദിവസം ഹരിനാമകീർത്തനം വിശേഷാൽ പൂജകൾ, ഉച്ചയ്ക്ക് 1 മണിക്ക് ഗജവീരന്റ അകമ്പടിയോടെ മൂക്കുതല അനിയൻമാരാരും സംഘവും നയിച്ച പഞ്ചവാദ്യത്തോടെയുള്ള എഴുന്നള്ളിപ്പ്, മേളം, വിവിധ ദേശക്കാരുടെ വരവുകൾ, ചൊവ്വല്ലൂർ മോഹനൻ വാരിയർ ശുകപുരം രഞ്ജിത്ത് എന്നിവരുടെ നേത്യത്വത്തിൽ ഡബിൾ തായമ്പക, രാത്രി 10.30 ന് പള്ളിക്കൽ നാട്ടുതാളം നാടൻ പാട്ടുസംഘം അവതരിപ്പിച്ച നാടൻപാട്ട് എന്നിവയും നടന്നു.