20 April 2024 Saturday

ചങ്ങരംകുളം മാന്തടത്ത് സംസ്ഥാന പാതയോരത്ത് പുൽക്കാടുകൾക്ക് തീപിടിച്ചത് പരിഭ്രാന്തി പരത്തി

ckmnews

ചങ്ങരംകുളം മാന്തടത്ത് സംസ്ഥാന പാതയോരത്ത് പുൽക്കാടുകൾക്ക് തീപിടിച്ചത് പരിഭ്രാന്തി പരത്തി


ചങ്ങരംകുളം:മാന്തടത്ത് സംസ്ഥാന പാതയോരത്ത് പുൽക്കാടുകൾക്ക് തീപിടിച്ചത് പരിഭ്രാന്തി പരത്തി.കോഴിക്കോട് തൃശ്ശൂർ സംസ്ഥാന പാതയോരത്ത് മേലേ മാന്തടത്ത് റോഡരികിലെ ഒഴിഞ്ഞ പറമ്പിലെ പുൽക്കാടുകൾക്കാണ് ശനിയാഴ്ച രാത്രിയോടെ തീപിടിച്ചത്.തീ ആളിപ്പടർന്നത് പ്രദേശവാസികളെ ഏറെ നേരം ഭീതിയിലാക്കി.നിരവധി വീടുകളും കെട്ടിടങ്ങളും സ്ഥിതി ചെയ്യുന്ന പ്രദേശത്താണ് തീപടർന്നത്

നാട്ടുകാർ ഇടപെട്ട് മണിക്കൂറുകൾ നീണ്ട പരിശ്രമത്തിന് ശേഷമാണ് തീ നിയന്ത്രണവിധേയമായത്.വീടുകളിലേക്കും കെട്ടിടങ്ങളിലേക്കും തീ പടരാതിരുന്നത് മൂലം വലിയ അപകടം ഒഴിവായി

സാമൂഹ്യ വിരുദ്ധർ ആരെങ്കിലും തീ വെച്ചതാവാം എന്ന് നാട്ടുകാർ പറഞ്ഞു