25 April 2024 Thursday

ചങ്ങരംകുളം മൂക്കുതലയിലും വാട്ടർ എടിഎം പദ്ധതി ഒരുങ്ങുന്നു

ckmnews

ചങ്ങരംകുളം മൂക്കുതലയിലും വാട്ടർ എടിഎം പദ്ധതി ഒരുങ്ങുന്നു


ചങ്ങരംകുളം:മൂക്കുതലയിലും വാട്ടർ എടിഎം പദ്ധതി ഒരുങ്ങുന്നു.ഒരു രൂപ നിക്ഷേപിച്ചാൽ ഒരു ലിറ്റർ വെള്ളം ലഭ്യമാക്കുന്ന അതിനൂതന പദ്ധതിക്കാണ് പഞ്ചായത്ത് തുടക്കം കുറിക്കുന്നത്.വിദ്യാർത്ഥികൾക്കും വഴിയാത്രക്കാർക്കും നാട്ടുകാർക്കുമായി നന്നംമുക്ക്  ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിലാണ്  കുടിവെള്ള പദ്ധതി ഒരുങ്ങുന്നത് .ഒരു രൂപ നിക്ഷേപിച്ചാൽ ഒരു ലിറ്റർ ശുദ്ധജലം ലഭിക്കുന്ന പദ്ധതി ഏറെ കുറെ പൂർത്തിയായിക്കഴിഞ്ഞു.മൂക്കുതല ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിന്റെ ചുറ്റുമതിലിനോട് ചേർന്ന് ചങ്ങരംകുളം നരണിപ്പുഴ റോഡിലാണ്

 പദ്ധതി ഒരുങ്ങുന്നത്.കുപ്പിവെള്ളത്തിന് സ്വകാര്യകമ്പനികൾ

 ഒരു ലിറ്ററിന് 20 രൂപ ഈടാക്കുമ്പോഴാണ് ഒരു രൂപയ്ക്ക് ഒരു ലിറ്റർ ശുദ്ധജലം പദ്ധതിയുമായി ഗ്രാമപഞ്ചായത്ത് പൊതുജനങ്ങളിലേക്ക് എത്തുന്നത്.ഒരു രൂപക്ക് ഒരു ലിറ്റർ വെള്ളം ലഭ്യമാകുന്ന പദ്ധതി വെള്ള കമ്പനികൾക്ക്

 കടുത്ത വെല്ലുവിളി ഉയർത്തും.അതേസമയം 

 വാട്ടർ എടിഎം പദ്ധതി

 വിജയം ആകുകയാണെങ്കിൽ മറ്റു പ്രദേശങ്ങളിലും പദ്ധതി വ്യാപിപ്പിക്കാനുള്ള ഒരുക്കത്തിലാണ്   അധികൃതർ.അടുത്തമാസം അവസാനത്തോടെ പദ്ധതി നാടിന് സമർപ്പിക്കാനുള്ള ഒരുക്കത്തിലാണ് ഗ്രാമപഞ്ചായത്ത്.