28 March 2024 Thursday

എം.വി യൂസഫ് മാസ്റ്ററുടെ നിര്യാണം:അനുശോചന യോഗവും മൗനജാഥയും നടത്തി

ckmnews

എം.വി യൂസഫ് മാസ്റ്ററുടെ നിര്യാണം:അനുശോചന യോഗവും മൗനജാഥയും നടത്തി


എടപ്പാൾ:മുസ്ലിം ലീഗിന്റെ വളർച്ചക്ക്  നിർണ്ണായക പങ്ക് വഹിച്ച നേതാവായിരുന്നു അന്തരിച്ച അംശക്കച്ചേരിയിലെ എം.വി യൂസഫ് മാസ്റ്റർ എന്നും ഏറെ കാലം എടപ്പാൾ പഞ്ചായത്ത്  മുസ്ലിം ലീഗ് പ്രസിഡണ്ട് , സെക്രട്ടറി എന്നീ പദവികൾ വഹിച്ച് പൊതുപ്രവർത്തന രംഗത്ത് സജീവമായിരുന്ന യൂസഫ് മാസ്റ്റർ അശരണർക്ക് സഹായമെത്തിക്കാൻ എന്നും രംഗത്തുണ്ടായിരുന്നെന്നും

 ഇ.ടി മുഹമ്മദ് ബഷീർ എം.പി പറഞ്ഞു.എടപ്പാൾ ചിയ്യാനൂർ എ.എൽ.പി സ്കൂൾ റിട്ടേ :അധ്യാപകനായിരുന്നു.എടപ്പാൾ അങ്ങാടി മഹല്ല് കമ്മിറ്റി സെക്രട്ടറി,അംശക്കച്ചേരി പള്ളി സെക്രട്ടറി,  എടപ്പാൾ ദാറുൽ ഹിദായ കമ്മിറ്റി മെമ്പര്‍, എടപ്പാൾ പഞ്ചായത്ത് സർവ്വീസ് സഹകരണ ബാങ്ക് ഡയറക്ടര്‍, കെ.എ.ടി.എഫ് സബ് ജില്ല പ്രസിഡണ്ട് , സെക്രട്ടറി എന്നീ പദവികൾ വഹിച്ച പൗര പ്രമുഖനായിരുന്നു അദ്ധേഹം. മാഷിന്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി സംസാരിക്കുകയായിരുന്നു

ഇ.ടി മുഹമ്മദ് ബഷീർ എം.പി. യൂത്ത് ലീഗ് മലപ്പുറം ജില്ലാ പ്രസിഡണ്ട് ശരീഫ് കുറ്റൂർ, വനിതാ ലീഗ് സംസ്ഥാന പ്രസിഡന്റ് സുഹറ മമ്പാട് , സമസ്ത മുശാവറ അംഗം ഇസ്മാഇൽ മുസ്ലിയാർ, ഇബ്രാഹിം മുതൂർ എന്നിവർ വസതിയിൽ അനുശോചനം രേഖപ്പെടുത്തി.ഖബറടക്കത്തിന് ശേഷം  അംശക്കച്ചേരിയിൽ അനുശോചന യോഗവും മൗനജാഥയും നടത്തി.റഫീഖ് പിലാക്കൽ അദ്ധ്യക്ഷനായി . ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സി.വി സുബൈദ, സുരേഷ് പൊൽപ്പാക്കര , മുകുന്ദൻ മാസ്റ്റർ, രാജൻ അയിലക്കാട്, കെ.പി മുഹമ്മദലി, പി. ഹിഫ്സു റഹ്മാൻ , വി.കെ.എ മജീദ്, ഷൗക്കത്ത് കൈപ്പള്ളി , എം.കെ.എം ഗഫൂർ എന്നിവർ അനുശോചന യോഗത്തിൽ  സംസാരിച്ചു