25 April 2024 Thursday

ഗാന്ധിയൻ ദർശനങ്ങളെ ഇന്ത്യയിൽ നിന്ന് അകറ്റാനുള്ള ആസൂത്രിത ശ്രമം തുടരുന്നു : അജിത് കൊളാടി

ckmnews

ഗാന്ധിയൻ ദർശനങ്ങളെ ഇന്ത്യയിൽ നിന്ന് അകറ്റാനുള്ള ആസൂത്രിത ശ്രമം തുടരുന്നു : അജിത് കൊളാടി


പൊന്നാനി:ഗാന്ധിയൻ ദർശനങ്ങളെ ഇന്ത്യയിൽ നിന്ന് അകറ്റാനുള്ള ആസൂത്രിത ശ്രമം തുടരുന്നതായി അജിത് കൊളാടി."ഗാന്ധി ജീവിക്കുന്ന രക്തസാക്ഷി " എന്ന വിഷയത്തിൽ യുവകലാസാഹിതി യുടെ നേതൃത്വത്തിൽ നടക്കുന്ന പ്രഭാഷണ പരമ്പരയിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.ഗാന്ധിയൻ ദർശനങ്ങളെ ഇന്ത്യയിൽ നിന്നും മനപൂർവം അകറ്റാനുള്ള ഫാസിസ്റ്റ് ശക്തികളുടെ കലുഷിത ശ്രമം വിലപ്പോകില്ലെന്നും അജിത് കൊളാടി പ്രഭാഷണത്തിൽ ഊന്നി പറഞ്ഞു.ഗാന്ധി രക്തസാക്ഷി ദിനത്തോടാനുബന്ധിച്ചു  യുവകലാസാഹിതി സംഘടിപ്പിക്കുന്ന നവോത്ഥാന സംഗമം ഓൺലൈൻ പ്രഭാഷണ പരമ്പര അഞ്ചുദിവസം നീണ്ട് നിൽക്കും.മല്ലപ്പുറം ജില്ലാ യുവ കലാ സാഹിതി പ്രസിഡന്റ് വിനോദ് ആലത്തിയൂർ, പൊന്നാനി മണ്ഡലം ഭാരവാഹികളായ  പ്രഗിലേഷ്,സലാം മലയംകുളത്തേൽ എന്നിവർ സംസാരിച്ചു.