28 March 2024 Thursday

പോക്‌സോ കേസിൽ അന്യ സംസ്ഥാന തൊഴിലാളിയായ യുവാവിനെ കുന്നംകുളം പോലീസ് അറസ്റ്റ് ചെയ്തു

ckmnews

പോക്‌സോ കേസിൽ അന്യ സംസ്ഥാന തൊഴിലാളിയായ യുവാവിനെ കുന്നംകുളം പോലീസ് അറസ്റ്റ് ചെയ്തു


കുന്നംകുളം :പ്രായപൂർത്തിയാകാത്ത കുട്ടിയ പ്രണയം നടിച്ചും നിരന്തരം മെസ്സേജ് അയച്ചും വശത്താക്കാൻ ശ്രമിക്കുകയും മോശ വിചാരത്തോടെ കുട്ടിയുടെ വീടിന്റെ മതിൽ ചാടിക്കടക്കുകയും ചെയ്ത

കേസിൽ അസാം സ്വദേശിയായ യുവാവിനെ പോക്സോ ചുമത്തി അറസ്റ്റ് ചെയ്തു.കുന്നംകുളം പോലീസ് ഇൻസ്‌പെക്ടർ സൂരജ് വിസിയുടെ നേതൃത്വത്തിലാണ് യുവാവിനെ അറസ്റ്റ് ചെയ്തത്. അസം സ്വദേശിയായ ബഹ്‌റുൽ ഇസ്‌ലാം( 22)നെയാണ്  കുന്നംകുളം പരിസരത്തു നിന്ന് പോലീസ് അറസ്റ്റ് ചെയ്തത്. അന്വേഷണ സംഘത്തിൽ സബ് ഇൻസ്‌പെക്ടർ ശ്രീജിത്ത്, ഗോപിനാഥൻ, സീനിയർ സിവിൽ പോലീസ് ഓഫീസർ ഓമന, സിപിഒമാരായ വിനീത, ജയാ എന്നിവരും ഉണ്ടായിരുന്നു.