29 March 2024 Friday

ആതവനാട് കാവുങ്ങലിൽ വീടിന് തീപിടിച്ചു

ckmnews

ആതവനാട് കാവുങ്ങലിൽ വീടിന് തീപിടിച്ചു


കുറ്റിപ്പുറം:ആതവനാട് പഞ്ചായത്തിലെ പതിമൂന്നാം വാർഡ്  മണ്ണേക്കരയിൽ വീടിനു തീ പിടിച്ചു. വെട്ടിക്കാട് ചെറുവാരത്തോടി മുഹമ്മദിന്റെ മകൻ സഹീർന്റെ വീടിനാണ് തീ പിടിച്ചത്.സഹീറും കുടുംബവും പുറത്തുപോയ സമയത്താണ് വീടിന് തീപിടിച്ചത്.പുക ഉയരുന്നത് കണ്ടു നാട്ടുകാർ ഓടി കൂടുകയും തുടർന്ന് തിരൂർ ഫയർ സ്റ്റേഷനിൽ വിവരം അറിയിക്കുകയും നാട്ടുകാരും അഗ്നിശമനസേനയും വളാഞ്ചേരി പോലീസും ചേർന്ന് തീ അണക്കുകയും ആയിരുന്നു. ഷോർട്ട് സർക്യൂട്ടാണ് കാരണമെന്നാണ് നിഗമനം.വീട്ടുകാർ സ്ഥലത്ത് ഇല്ലാത്തത് കൊണ്ട് ഒരു വലിയ അപകടം ഒഴിവായി.കുറ്റിപ്പുറം ബ്ലോക്ക് വൈസ് പ്രസിഡണ്ട് ആസാദ് കെ ടി,  ആതവനാട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ജാസിർ കെപി, മുൻ വാർഡ് മെമ്പർ ഫൈസൽ കെ ടി തുടങ്ങിയവർ സ്ഥലം സന്ദർശിച്ചു.സഹീറും ഭാര്യയും രണ്ടു മക്കളുമാണ് വീട്ടിൽ ഉള്ളത്. സഹീർ സ്വകാര്യ ബസ് ജീവനക്കാരനാണ്.