19 April 2024 Friday

ചങ്ങരംകുളം ടൗണിൽ ബസ്റ്റാന്റ് റോഡ് നവീകരണം തുടങ്ങി

ckmnews

ചങ്ങരംകുളം ടൗണിൽ ബസ്റ്റാന്റ് റോഡ് നവീകരണം തുടങ്ങി


ചങ്ങരംകുളം:ചങ്ങരംകുളം ടൗണിൽ ബസ്റ്റാന്റ് റോഡ് അടച്ചു.ബസ്റ്റാന്റിലും അനുബന്ധ റോഡിലും ടാറിങ് അടക്കമുള്ള പ്രവൃത്തികൾ നടക്കുന്നതിനാലാണ് റോഡുകൾ അടച്ചത്.വെള്ളി,ശനി,ഞായർ ദിവസങ്ങളിലാണ് റോഡുകൾ അടച്ചിടുക.ഗ്രാമപഞ്ചായത്ത് വകയിരുത്തിയ അഞ്ച് ലക്ഷം രൂപയുടെ പ്രവൃത്തിയാണ് നടക്കുന്നത്