28 March 2024 Thursday

ആനക്കര ഗ്രാമപഞ്ചായത്തിൽ ശൗചാലയം: പദ്ധതി നിർമാണോദ്ഘാടനം നടത്തി

ckmnews

ആനക്കര ഗ്രാമപഞ്ചായത്തിൽ ശൗചാലയം: പദ്ധതി നിർമാണോദ്ഘാടനം നടത്തി


എടപ്പാൾ:ആനക്കര ഗ്രാമപഞ്ചായത്തിൽ ശൗചാലയം നിർമിക്കാനുള്ള പദ്ധതി നിർമാണോദ്ഘാടനം നടത്തി.വിവിധ ആവശ്യങ്ങൾക്കായി ആനക്കര പഞ്ചായത്തിലെക്കും അനുബന്ധ ഓഫീസുകളിലെക്കും പോകുന്ന വഴിയാത്രികരായ  ജനങ്ങൾക്ക് ശുചി മുറികളും പൊതു ശൗചാലയങ്ങളും ഇല്ലാതിരുന്നത് പരിഹരിക്കുന്നതിന് വേണ്ടിയാണ് ആധുനിക സൗകര്യത്തിലുള്ള ശുചി മുറിയും , വിശ്രമകേന്ദ്രവും ഒരുക്കാൻ ഗ്രാമപഞ്ചായത്ത് തയ്യാറെടുത്തത്.ഗ്രാമപഞ്ചായത്തിൻ്റെ ടേക്ക് എ ബ്രേക്ക് പദ്ധതിയിൽ പദ്ധതിൽ ഉൾപെടുത്തി 18,19,550 രൂപ ചിലവഴിച്ച് നിർമ്മിക്കുന്ന പദ്ധതിയുടെ നിർമ്മാണ ഉദ്ഘാടനം ഉദ്ഘാടനം ആനക്കര ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് കെ മുഹമ്മദ് നിർവഹിച്ചു.വികസന സ്റ്റാൻറിങ്ങ് കമ്മിറ്റി ചെയർപേഴ്സൺ സി.പി സവിത ടീച്ചർ , ക്ഷേമകാര്യ സ്റ്റാൻ്റിങ്ങ് കമ്മിറ്റി ചെയർമാൻ പി കെ ബാലചന്ദ്രൻ ,മെമ്പർമാരായ കെ പി മുഹമ്മദ് , ദീപ , പ്രജീഷ , ജോതി ലക്ഷ്മി , സെക്രട്ടറി ഹരിനാരായണൻ ,ഓവർസിയർമാരായ ബാലൻ , ശാലിനി , വി ഒ നിസാർ , മനോജ്മുകുന്ദൻ , മായ , ജയശ്രീ , വൽസമ്മ , ഷഹൽ  കോൺട്രാക്ടർ ഷുക്കൂർ എന്നിവർ പങ്കെടുത്തു