25 April 2024 Thursday

വട്ടംകുളം ശങ്കുണ്ണി മാഷിന്റെ പുതിയ പുസ്തകം"കൃഷ്ണതുളസിയുടെസങ്കീർത്തനം"പ്രകാശനം ചെയ്തു

ckmnews

വട്ടംകുളം ശങ്കുണ്ണി മാഷിന്റെ പുതിയ പുസ്തകം"കൃഷ്ണതുളസിയുടെസങ്കീർത്തനം"പ്രകാശനം ചെയ്തു                           


എടപ്പാൾ:ശതാഭിഷിക്തനാകുന്ന കവിയും പ്രഭാഷകനുമായ വട്ടംകുളം ശങ്കുണ്ണിയെ ഉദിയന്നൂർ അയ്യപ്പക്ഷേത്രസന്നിധിയിൽ വെച്ച് ആദരിച്ചു. ഗിരീഷ് നമ്പൂതിരി അധ്യക്ഷത വഹിച്ചു. ശങ്കുണ്ണി മാഷിന്റെ പുതിയ പുസ്തകമായ കൃഷ്ണതുളസിയുടെ സങ്കീർത്തനം മാളികപ്പുറം മുൻ മേൽശാന്തി പി.എം.മനോജ് എമ്പ്രാന്തിരി പ്രകാശനം ചെയ്തു.ഒ.കെ.എൻ. നമ്പൂതിരി, മണിഎടപ്പാൾ, ഗോപാലകൃഷ്ണൻ, അക്കിത്തം നാരായണൻ(ജൂനിയർ), മുരളി മേലേപ്പാട്ട്, ആനക്കര മണികണ്ഠൻ,രമേശ്പൂതൂർ, മലയത്ത് പരമേശ്വരൻ,ടി.വി.സദാനന്ദൻ, സൂര്യരാമചന്ദ്രൻ എന്നിവർ പ്രസംഗിച്ചു.