19 April 2024 Friday

SDTU ചങ്ങരംകുളം യൂണിറ്റ് രൂപീകരിച്ചു.

ckmnews

SDTU ചങ്ങരംകുളം യൂണിറ്റ് രൂപീകരിച്ചു.


ചങ്ങരംകുളം:എസ്ഡിപിഐ യുടെ തൊഴിലാളി സംഘടനയായ സോഷ്യൽ ഡെമോക്രറ്റിക് ട്രേഡ് യൂണിയൻ (SDTU)ചങ്ങരംകുളം യൂണിറ്റ് കമ്മിറ്റി രൂപീകരിച്ചു.

ചങ്ങരംകുളത്ത് വെച്ചു നടന്ന രൂപീകരണ യോഗം എസ്ഡിപിഐ പൊന്നാനി മണ്ഡലം ജോയിന്റ് സെക്രട്ടറി റാഫി പാലപ്പെട്ടി ഉൽഘടനം ചെയ്തു.

യോഗത്തിൽ എസ്ഡിപിഐ ആലംകോട് പഞ്ചായത്ത് സെക്രട്ടറി റഷീദ്പെരുമുക്ക് അധ്യക്ഷത വഹിച്ചു.SDTU പൊന്നാനി ഏരിയ പ്രസിഡന്റ്‌ റിഷാബ്,എസ്ഡിപിഐ മണ്ഡലം വൈസ് പ്രസിഡന്റ്‌ ഹസൻ ചിയ്യാനൂർ,എസ്ഡിപിഐ നന്നംമുക് പഞ്ചായത്ത് പ്രസിഡന്റ്‌ റഷീദ് കാഞ്ഞിയൂർ,എസ്ഡിപിഐ ആലംകോട് പഞ്ചായത്ത് സെക്രട്ടറി വി പി അബ്ദുൽഖാദർ,

എന്നിവർ സംസാരിച്ചു.ഭാരവാഹികളായി നിയാസ് ഉദിനുപറമ്പ് (കൺവീനർ )ശരീഫ് കാളാച്ചാൽ (ജോയിന്റ് കൺവീനർ )എന്നിവരെ തെരെഞ്ഞെടുത്തു.