25 April 2024 Thursday

മൂന്നാറിൽ കാർ കൊക്കയിലേക്ക് മറിഞ്ഞ് ഗുരുവായൂർ സ്വദേശി മരിച്ചു.മൂന്നു പേർക്ക് പരിക്ക്.

ckmnews

മൂന്നാറിൽ കാർ കൊക്കയിലേക്ക് മറിഞ്ഞ് ഗുരുവായൂർ സ്വദേശി മരിച്ചു.മൂന്നു പേർക്ക് പരിക്ക്.


മൂന്നാറിൽ കാർ കൊക്കയിലേക്ക് മറിഞ്ഞ് ഗുരുവായൂർ സ്വദേശി മരിച്ചു.മൂന്നു പേർക്ക് പരിക്കേറ്റു.ഗുരുവായൂർ പേരകം സ്വദേശി തെക്കേപുരക്കൽ കേശവൻ മകൻ വിനോദ് ഖന്ന (47)ആണ് മരിച്ചത്.


കൂടെ ഉണ്ടായിരുന്ന മൂന്നു പേരെ പരിക്കുകളോടെ മൂന്നാറിലെ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.കഴിഞ്ഞ ദിവസമാണ് അഞ്ചു പേരടങ്ങുന്ന സംഘം ഗുരുവായൂരിൽ നിന്നും മൂന്നാർ സന്ദർശനത്തിന് പുറപ്പെട്ടത്. മാട്ടുപ്പെട്ടിയിൽ നിന്ന് സൂര്യനെല്ലിയിലേക്കുള്ള വഴിയിലെ ലോക്കാട് ഗ്യാപ്പിന് സമീപത്തുവെച്ച് ഇവർ സഞ്ചരിച്ചിരുന്ന ഇന്നോവ കാർ നിയന്ത്രണം വിട്ട്  150 അടി താഴ്ചയിലേക്ക് മറിയുകയായിരുന്നു