20 April 2024 Saturday

വട്ടംകുളം ശങ്കുണ്ണിമാഷിനെ ഹിന്ദുമഹാസഭ ആദരിച്ചു

ckmnews

വട്ടംകുളം ശങ്കുണ്ണിമാഷിനെ ഹിന്ദുമഹാസഭ ആദരിച്ചു


എടപ്പാൾ :ശതാഭിഷിക്തനായ മലയാളത്തിന്റെ പ്രിയ സാഹിത്യകാരൻ വട്ടംകുളം ശങ്കുണ്ണിമാഷിനെ അദ്ദേഹത്തിന്റെ വസതിയിൽവെച്ച് നടന്ന ലളിതമായ ചടങ്ങിൽ അഖില് ഭാരത് ഹിന്ദുമഹാസഭ തൃത്താല മണ്ഡലം കമ്മറ്റി ആദരിച്ചു. സംസ്ഥാന ജോ. സെക്രട്ടറി ശ്രീനിവാസ് കുറുപ്പത്ത് ജില്ലാ സെക്രട്ടറി രാജീവ്ബാബു എന്നിവർ ചേർന്ന് പൊന്നാടയണിയിച്ചു. തൃത്താല മണ്ഡലം സെക്രട്ടറി ഗിരീഷ്. കെ.വി, ട്രഷറർ സുജിത്ത് പെരിങ്ങോട് എന്നിവർ ചേർന്ന് ഉപഹാരവും നൽകി. ശങ്കുണ്ണിമാഷിന്റെ ഏറ്റവും പുതിയ രചനയായ 'കൃഷ്ണത്തുളസീ കീർത്തനം' എന്ന പുസ്തകം അദ്ദേഹത്തിൽ നിന്നും  സംസ്ഥാന വൈസ് പ്രസിഡന്റ് സ്മിജിത്ത് കോക്കാട് ഏറ്റുവാങ്ങി.