24 April 2024 Wednesday

ചങ്ങരംകുളം പ്രവാസി കൂട്ടായ്മ"യും ഏബ്ൾക്യൂർ മെഡിക്കൽ സെന്ററും സംയുക്തമായി നടത്തുന്ന ഹെൽത്ത് ചെക്ക് അപ്പ് പാക്കേജ് ഉദ്ഘാടനം ചെയ്തു

ckmnews

ചങ്ങരംകുളം പ്രവാസി കൂട്ടായ്മ"യും ഏബ്ൾക്യൂർ മെഡിക്കൽ സെന്ററും സംയുക്തമായി നടത്തുന്ന

ഹെൽത്ത് ചെക്ക് അപ്പ് പാക്കേജ് ഉദ്ഘാടനം ചെയ്തു


ചങ്ങരംകുളത്തെ പ്രമുഖ പ്രവാസി കൂട്ടായ്മയായ "ചങ്ങരംകുളം പ്രവാസി കൂട്ടായ്മ" ഏബ്ൾക്യൂർ മെഡിക്കൽ സെന്ററുമായി സഹകരിച്ചു നടത്തുന്ന ഹെൽത്ത് ചെക്ക് അപ്പ് പാക്കേജിന്റെ ഔദ്യോഗികമായ ഉദ്ഘാടനം നിർവ്വഹിച്ചു.ചങ്ങരംകുളം മേഖലയിലെ വിവിധ പ്രദേശങ്ങളില്‍ ഒട്ടനവധി ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തിയും പ്രവാസികളുടെ പുനരുജ്ജീവനത്തിന് വേണ്ടി നില കൊണ്ടും അതിശക്തമായ ഉഷ്ണച്ചൂടിൽ കുടിവെള്ള ക്ഷാമം നേരിടുന്ന പ്രദേശങ്ങളില്‍ ശുദ്ധജലമെത്തിച്ചു കൊണ്ടും ജനഹൃദയങ്ങളില്‍ സ്ഥാനം ലഭിച് ചങ്ങരംകുളം_പ്രവാസി_കൂട്ടായ്മയുടെ മെംബർമാർക്കും കുടുംബത്തിനും ആരോഗ്യസുരക്ഷ ഉറപ്പ് വരുത്തുന്നതിന്റെ ഭാഗമായി ഹെൽത്ത് ചെക്കപ്പ് കാമ്പയിനുമായി മുന്നോട്ടു പോകുകയാണ്.പ്രവാസികൾക്ക് ഗുണകരമായ മറ്റു പല പദ്ധതികളും ഈ കൂട്ടായ്മ ഇനിയും രൂപകൽപ്പന ചെയ്യുന്നുണ്ട്.കെഎം യാഹുദ്ധീൻ പള്ളിക്കര ചെയർമാനും ജാസിം തെങ്ങിൽ കൺവീനറും  അനസ് മാന്തടം ട്രഷററും ആയിട്ടുള്ള കമ്മറ്റിയാണ് പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുക്കുന്നത്.ഇന്ത്യയുടെ റിപ്പബ്ലിക്ക് ദിനത്തിൽ നടന്ന പരിപാടിയ്ക്ക് ഷാജിമോൻ ചേലക്കടവ് സ്വാഗതം പറഞ്ഞു.കരീം ആലങ്കോട് അധ്യക്ഷത വഹിച്ചു.മുതിർന്ന മെമ്പറായ അബ്ദുൽ ജബ്ബാർ ഉദ്ഘാടനം ചെയ്തു.കൂട്ടായ്മയുടെ ഉദ്ദേശ ലക്ഷ്യങ്ങളെ കുറിച്ചുള്ള വിഷയാവതരണം  ജോയിന്റ് കൺവീനറായ അബു ഐനിച്ചോട് നിർവഹിച്ചു.അശോകൻ കിഴിഞ്ഞാലിൽ നന്ദി പറഞ്ഞു ആയിരുന്നു.നിഷാദ് ആലംങ്കോട് ഏബ്ൾ ക്യുർ മാനേജിങ് ഡയറക്ടർ ഹക്കീം പൂക്കാട്ടിരിയ്ക്ക് ചെക്ക് കൈമാറി.ഏബ്ൾക്യുർ ഡയറക്ടർ അബ്ദുൽ ജലീൽ,അഡ്മിനിസ്ട്രേഷന്‍ മാനേജർ മൻസൂർ വയനാട്, സോഷ്യൽ വർക്കർ ഷാഫി പള്ളിക്കര, കൂട്ടായ്മയിലെ മറ്റ് പ്രവാസി സുഹൃത്തുക്കളും കുടുംബങ്ങളും പരിപാടിയിൽ പങ്കാളികളായി