16 April 2024 Tuesday

ഡോക്ടർ ലെയ്സ് ബിൻ മുഹമ്മദിന് റിപ്പബ്ളിക് ദിന ഉപഹാരം സമ്മാനിച്ച് ടീം ഇആർഎം

ckmnews


എരമംഗലം:ഡോക്ടർ ലൈസ് ബിൻ മുഹമ്മദിന് റിപ്പബ്ളിക് ദിന ഉപഹാരം സമ്മാനിച്ച് ടീം ERM.വ്യക്തികളെയും സേവനങ്ങളെയും കാരുണ്യ പ്രവർത്തനങ്ങളെയും മാനദണ്ഡമാക്കി ടീം ERM നൽകി വരുന്ന 2022 ലെ റിപ്പബ്ളിക് ദിന ഉപഹാരമാണ് ഡോക്ടർ ലെയ്സിന് കൈമാറിയത്. ഉപഹാരം ഹൃദയത്തോട് ചേർത്തു വെക്കുന്നതായി അദ്ദേഹം പ്രതികരിച്ചു.

മലപ്പുറം ജില്ലാ പഞ്ചായത്ത് അംഗം സുബൈർ എ.കെ. ഡോക്ടർക്ക് റിപ്പബ്ളിക് ദിന ഉപഹാരം കൈമാറി. ബ്ലോക്ക് പഞ്ചായത്ത് അംഗം നൂറുദ്ധീൻ പോഴത്ത് പൊന്നാട അണിയിച്ചു. വാർഡ്‌ ജനപ്രതിനിധി ടി. മാധവൻ മുഖ്യ അതിഥിയായി. പ്രഗിലേഷ് ശോഭ അധ്യക്ഷനായ ചടങ്ങിൽ സലാം മലയം കുളത്തേൽ,അമർഷിഹാബ്, ജിഷാദ്, സുരേഷ് പൂങ്ങാടൻ, റിനീഷ്, മനോജ്, ഷറഫുദ്ധീൻ തുടങ്ങിയവർ പങ്കെടുത്തു സംസാരിച്ചു.ഡോക്ടർ ശ്രീവൽസൻ, നർഗീസ് ബീഗം, ശിവൻ മാറഞ്ചേരി, ഹരി നാരായണൻ, ശശി മാസ്റ്റ്ർ തുടങ്ങിയവരാണ് ടീം ERM റിപ്പബ്ളിക് ദിന ഉപഹാരം സ്വീകരിച്ചവർ.