20 April 2024 Saturday

നിസ്വാർഥ പ്രവർത്തനങ്ങൾ എന്നും സ്മരിക്കപ്പെടും:ഇർഷാദ് അനുസ്മരണം

ckmnews

നിസ്വാർഥ പ്രവർത്തനങ്ങൾ എന്നും സ്മരിക്കപ്പെടും:ഇർഷാദ് അനുസ്മരണം


ചങ്ങരംകുളം : സാമൂഹിക നന്മ ലക്ഷ്യമാക്കിയുള്ള നിസ്വാർഥ പ്രവർത്തനങ്ങൾ എക്കാലവും  സ്മരിക്കപ്പെടുമെന്നും ആത്മീയത കൈമുതലാക്കി വിദ്യാഭ്യാസ , ജീവകാരുണ്യ, സേവന മേഖലകളിൽ വേറിട്ട വ്യക്തിത്വമായിരുന്നു അന്തരിച്ച പാലപ്പെട്ടി കുഞ്ഞീരിയകത്ത് അഹ്മദ് കബീർ മുസ്‌ലിയാർ (റാസൽഖൈമ ) എന്നും പന്താവൂർ ഇർശാദിൽ നടന്ന അനുസ്മരണ സംഗമം അഭിപ്രായപ്പെട്ടു. പ്രവാസത്തിന്റെ പ്രയാസങ്ങളിലും ഇർശാദ് സ്ഥാപനങ്ങളുടെ വളർച്ചയിൽ നേതൃ പരമായി അദ്ദേഹം വഹിച്ച പങ്ക് സംഗമം അനുസ്മരിച്ചു.പ്രസിഡണ്ട് കെ. സിദ്ദീഖ് മൗലവി അയിലക്കാട് ആധ്യക്ഷത വഹിച്ചു. യു.എ.ഇ സെൻട്രൽ കമ്മിറ്റി പ്രസിഡണ്ട് കേരള ഹസൻ ഹാജി ഉദ്ഘാടനം ചെയ്തു. അബൂബക്കർ മൗലവി വെളിയങ്കോട്, പി.ഇബ്റാഹീം മൗലവി , അബ്ദുൽ ബാരി സിദ്ദീഖി, പി.പി. ഹൈദ്രുഹാജി, വാരിയത്ത് മുഹമ്മദലി,എം അബ്ദുല്ല കുട്ടി മുസ്‌ലിയാർ, പി പി നൗഫൽ സഅദി, സ്വാലിഹ് ശാമിൽ ഇർഫാനി പ്രസംഗിച്ചു