28 March 2024 Thursday

വെളിയങ്കോട് ഗ്രാമപഞ്ചായത്ത് വികസന സെമിനാർ നടത്തി

ckmnews

വെളിയങ്കോട് ഗ്രാമപഞ്ചായത്ത് വികസന സെമിനാർ നടത്തി


എരമംഗലം:വെളിയങ്കോട് ഗ്രാമ പഞ്ചായത്ത് പതിനാലാം  പഞ്ചവത്സരപദ്ധതി ,2022 2023 -വാർഷിക പദ്ധതി, 

C F C ഉപപദ്ധതി എന്നിവയുടെ  രൂപീകരണവുമായി ബന്ധപ്പെട്ട   വികസനസെമിനാർ പഞ്ചായത്തു കോൺഫറൻസ് ഹാളിൽ വെച്ച് പെരുമ്പടപ്പ് ബ്ലോക്ക്‌ പഞ്ചായത്ത് പ്രസിഡന്റ്‌ ഇ സിന്ധു ഉദ്ഘാടനം ചെയ്തു.ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്‌ കല്ലാട്ടേൽ ഷംസു അധ്യക്ഷത വഹിച്ചു.ജില്ല പഞ്ചായത്ത് മെമ്പർ  

എം. കെ . സുബൈർ മുഖ്യാ തിഥിയായ ചടങ്ങിൽ വൈസ് പ്രസിഡന്റ്‌ ഫൗസിയ  വടക്കേപ്പുറത്ത് , സ്വാഗതം  പറഞ്ഞു . ബ്ലോക്ക്‌ പഞ്ചായത്ത്‌ മെമ്പർമാരായ  പി. അജയൻ,നൂറുദ്ധീൻ പോഴത്ത് ഗ്രാമ പഞ്ചായത്തു സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാരായ മജീദ് പാടിയോടത്ത് ,  ശരീഫ മുഹമ്മദ്‌ ,സെയ്ത് പുഴക്കര ,വാർഡ് മെമ്പർ ഹുസൈൻ പാടത്തകായിൽ, ആസൂത്രണ സമിതി അംഗങ്ങളായ ഷാജിറ മനാഫ് , സുനിൽ കാരാട്ടേൽ , ടി. ബി. ഷമീർ വർക്കിംഗ് ഗ്രൂപ്പ് പ്രതിനിധികളായ  

ടി.  അബൂബക്കർ , ഷമീർ ഇടിയാട്ടയിൽ ,ഫസലുറഹ്മാൻ , കെ . രാമകൃഷ്ണൻ , അസി. സെക്രട്ടറി  ടി. കവിത തുടങ്ങിയവർ  ആശംസകൾ അറിയിച്ചു.പഞ്ചായത്ത്‌ സെക്രട്ടറി കെകെ രാജൻ കരട് പദ്ധതി രേഖ അവതരിപ്പിച്ചു.ഗ്രാമപഞ്ചായത്ത്  മെമ്പർമാർ,നിർവഹണ ഉദ്യോഗസ്ഥർ എന്നിവർ ചർച്ചയിൽ പങ്കെടുത്തു .

C FC ഫണ്ട് ഉപയോഗിച്ച് നടപ്പിലാക്കുന്ന ശുചിത്വ - കുടിവെള്ള മേഖലയിലെ പ്രൊജറ്റുകൾക്കും , 2022 -  2023 ര വാർഷിക പദ്ധതിയിലേക്കുള്ള  പ്രൊജറ്റുകൾക്കും രൂപം നല്കി . ഗ്രാമ പഞ്ചായത്ത് മെമ്പർ പി.വേണുഗോപാൽ  നന്ദി പറഞ്ഞു .