29 March 2024 Friday

മൃദംഗ വായിച്ച് പ്രധാനമന്ത്രിയുടെ രാഷ്ട്രീയ ബാലപുരസ്ക്കാരത്തിനു അർഹനായി ദേവി പ്രസാദ്

ckmnews

മൃദംഗ വായിച്ച്

പ്രധാനമന്ത്രിയുടെ രാഷ്ട്രീയ ബാലപുരസ്ക്കാരത്തിനു അർഹനായി ദേവി പ്രസാദ്


പെരിന്തൽമണ്ണ:അങ്ങാടിപ്പുറം സ്വദേശി ദേവി പ്രസാദ് മൃദംഗ വായനയിൽ

പ്രധാനമന്ത്രി രാഷ്ട്രീയ ബാലപുരസ്ക്കാരത്തിനു അർഹനായി. മൃദംഗ പരിശീലനത്തിനായി

കേന്ദ്ര സർക്കാരിൻ്റെ സ്കോളർഷിപ്പും ദേവി പ്രസാദിനു ലഭിക്കുന്നുണ്ട്. ഇത്തവണ കേരളത്തിൽ നിന്നും ബാല പുരസ്ക്കാർ ലഭിക്കുന്ന ഏക ബാലനാണ് ദേവീപ്രസാദ്.തിരുമാന്ധാം കുന്നു ക്ഷേത്ര ദേവസ്വം ക്ലറിക്കൽ ജീവനക്കാരനും മൃദംഗം ആർട്ടിസ്റ്റുമായ ദീപേഷിൻ്റേയും അധ്യാപിക പ്രസീതയുടെയും  14 വയസുള്ള മകൻ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയാണ്.പ്രശസ്തിപത്രത്തോടൊപ്പം ഒരു ലക്ഷം രൂപയുടെ ക്യാഷ് പ്രൈസും പ്രധാനമന്ത്രിയുടെ ഓഫീസിൽ നിന്നും ലഭ്യമായതു മലപ്പുറം ജില്ലാ കളക്ടർ വി ആർ പ്രേംകുമാർ ദേവീപ്രസാദിൻ്റെ വീട്ടിലെത്തി സമ്മാനിച്ചു.