23 April 2024 Tuesday

വൃക്ക മാറ്റി വെക്കാന്‍ ചികിത്സ സഹായം തേടുന്ന ലിന്‍സിമോള്‍ക്ക് സഹായ സമിതിക്ക് രൂപം നല്‍കി

ckmnews

വൃക്ക മാറ്റി വെക്കാന്‍ ചികിത്സ സഹായം തേടുന്ന ലിന്‍സിമോള്‍ക്ക് സഹായ സമിതിക്ക് രൂപം നല്‍കി


ചങ്ങരംകുളം:വൃക്ക മാറ്റി വെക്കാന്‍ ചികിത്സ സഹായം തേടുന്ന ലിന്‍സിമോള്‍ക്ക് സഹായ സമിതിക്ക് രൂപം നല്‍കിയതായി ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.ആലംകോട് ഗ്രാമപഞ്ചായത്തിലെ വളയംകുളം പതിയറ്റിപ്പറമ്പില്‍ താമസിക്കുന്ന കോക്കൂര്‍ കൊടക്കാട്ട് പറമ്പില്‍ അമ്മുക്കുട്ടിയുടെ മകള്‍ ലിന്‍സിമോള്‍(29)നാണ് ഏതാനും മാസമായി ഇരു വൃക്കകളും തകരാറിലായി ചികിത്സക്ക് സഹായം തേടുന്നത്.വൃക്ക നല്‍കാന്‍ അമ്മ അമ്മുക്കുട്ടി തയ്യാറാണെങ്കിലും കോഴിക്കോട് ഇഖ്റ ആശുപത്രിയില്‍ ചികിത്സയില്‍ ഉള്ള ലിന്‍സി മോള്‍ക്ക് വൃക്ക മാറ്റി വെക്കാന്‍ 12 ലക്ഷം രൂപ ചിലവ് വരുമെന്നാണ് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിരിക്കുന്നത്.നിര്‍ദ്ധന കുടുംബത്തിന് വലിയ തുക കണ്ടെത്താന്‍ കഴിയാതെ വന്നതോടെയാണ് നാട്ടുകാരുടെ നേതൃത്വത്തില്‍ ആയിഷ ഹസ്സന്‍ ചെയര്‍മാനായും,സുനില്‍ വളയംകുളം കണ്‍വീനറും ഗോവിന്ദരാജന്‍ ട്രഷറര്‍ ആയും നാട്ടുകാരുടെ നേതൃത്വത്തില്‍ സഹായസമിതിക്ക് രൂപം നല്‍കിയത്.തുക കണ്ടെത്തുന്നതിന് ചങ്ങരംകുളം കനറാബാങ്ക് ബ്രാഞ്ചില്‍ കുടുംബത്തിന്റെ പേരില്‍ എക്കൗണ്ടും ആരംഭിച്ചിട്ടുണ്ട്.പിപിഎം അശറഫ്,അംബിക ടീച്ചര്‍,പിപി യൂസഫലി,കെവി മുഹമ്മദ്,പിപി ഖാലിദ്,മമ്മു കെവി,അശറഫ് സിവി,മുജീബ് ഇവി,നൗഷാദ് സിഎ,ജാഫര്‍ വേവ്സ്,മാമു വളയംകുളം,നിയാസ് പിവി തുടങ്ങിയര്‍ അംഗങ്ങളായാണ് സഹായ സമിതിക്ക് രൂപം നല്‍കിയിരിക്കുന്നത്.സുമനസുകള്‍ സഹായം എത്തിച്ച് കുടുംബത്തിന്റെ അവസ്ഥക്ക് പരിഹാരം കാണണമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.ആയിഷ ഹസ്സന്‍,പിപിഎം അശറഫ്,സുജിത സുനില്‍,സുനില്‍ വളയംകുളം,ഗോവിന്ദരാജന്‍,തുടങ്ങിയവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.


കനറാ ബാങ്ക് എക്കൗണ്ട് നമ്പര്‍: 3744101011037

IFC CODE:CNRB0003744

CONTACT:9895092952,964555003,9846840949