കണ്ണൂരില്‍ പോക്‌സോ കേസിലെ ഇര ആത്മഹത്യ ചെയ്ത നിലയില്‍ : പാലക്കാട് സ്വദശിയായിരുന്നു പ്രതി

കണ്ണൂര്‍: കണ്ണൂരില്‍ പോക്‌സോ കേസിലെ ഇര ജിവനൊടുക്കിയ നിലയില്‍. തളിപറമ്പ് സ്വദേശിനിയായ 19-കാരിയാണ് ജീവനൊടുക്കിയത്. മൂന്ന് വര്‍ഷം മുമ്പായിരുന്നു പീഡനം നടന്നത്.
തിങ്കളാഴ്ച വൈകീട്ടാണ് പെണ്‍കുട്ടിയെ കിടപ്പുമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. പാലക്കാട് സ്വദേശിയായ രാഹുല്‍ കൃഷ്ണ എന്നയാളാണ് പെണ്‍കുട്ടിയ പീഡിപ്പിച്ച കേസിലെ പ്രതി.
17-വയസ്സുള്ളപ്പോള്‍ ഇന്‍സ്റ്റഗ്രാമിലൂടെയാണ് രാഹുല്‍ കൃഷ്ണയുമായി പരിചയപ്പെട്ടത്. തുടര്‍ന്നാണ് പീഡനം നടന്നത്. വീഡിയോ ദൃശ്യങ്ങളുണ്ടെന്ന് പറഞ്ഞ് പെണ്‍കുട്ടിയെ രാഹുല്‍ കൃഷ്ണ ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. ബന്ധുക്കള്‍ക്ക് ഇയാള്‍ വീഡിയോ അയച്ച് നല്‍കുകയുമുണ്ടായി. തുടര്‍ന്നാണ് പോലീസില്‍ പരാതിപ്പെട്ടത്.
പെണ്‍കുട്ടിയുടെ ബന്ധുക്കളുടെ പരാതിയില്‍ ഇയാളെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. പീഡനം നടന്ന് മൂന്ന് വര്‍ഷം പിന്നിട്ടെങ്കിലും പെണ്‍കുട്ടി ഇതിന്റെ മാനസിക ആഘാതത്തില്‍ നിന്ന് മോചിതയായിട്ടുണ്ടായിരുന്നില്ലെന്ന് പോലീസ് അറിയിച്ചു. അതേ സമയം മരണം സംബന്ധിച്ച് പെണ്‍കുട്ടിയുടെ ബന്ധുക്കളുടെ പ്രതികരണം ലഭ്യമായിട്ടില്ല.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. Toll free helpline number: 1056)