28 March 2024 Thursday

സെല്‍സുര റോഡ് അപകടം ബിജെപി എംഎല്‍എയുടെ മകന്‍ ഉള്‍പ്പെടെ ഏഴ് മരണം : പ്രധാനമന്ത്രി അനുശോചനം രേഖപ്പെടുത്തി; കുടുംബത്തിന് രണ്ടുലക്ഷം നഷ്ടപരിഹാരം

ckmnews



സെല്‍സുര റോഡ് ആക്‌സിഡന്റില്‍ മരണം ഏഴായി: പ്രധാനമന്ത്രി അനുശോചനം രേഖപ്പെടുത്തി; കുടുംബത്തിന് രണ്ടുലക്ഷം നഷ്ടപരിഹാരം.പ്രധാനമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്ന് രണ്ടുലക്ഷം രൂപ മരിച്ചവരുടെ കുടുംബത്തിന് നിഷ്ടപരിഹാരം പ്രഖ്യാപിച്ചു. അപകടത്തില്‍ പെട്ട കാര്‍ പൂര്‍ണമായും തകര്‍ന്നു. റോഡപകടത്തില്‍ ജീവിതം പൊലിഞ്ഞവരെക്കുറിച്ചോര്‍ത്ത് വേദനിക്കുന്നു.


മരിച്ചവരുടെ പ്രിയപ്പെട്ടവരുടെ ദുഖത്തില്‍ പങ്കുചേരുന്നുവെന്നും അപകടത്തില്‍ പരുക്കേറ്റവര്‍ എത്രയും വേഗം സുഖപ്പെടട്ടെയെന്നും മോദി ട്വീറ്റ് ചെയ്തു. മരിച്ചവരുടെ കുടുംബത്തിന് രണ്ടുലക്ഷവും പരിക്കേറ്റവര്‍ക്ക് അന്‍പതിനായിരം രൂപയുമാണ് നഷ്ടപരിഹാരം പ്രഖ്യാപിച്ചത്.


ബിജെപി എംഎല്‍എയുടെ മകനും ഏതാനും മെഡിക്കല്‍ വിദ്യാര്‍ത്ഥികളും മരിച്ചവരിൽ ഉൾപ്പെടുന്നു. ഇന്നു പുലര്‍ച്ചെ ഒന്നരയോടെ വാര്‍ധജില്ലയിലെ സെല്‍സുരയില്‍ പാലത്തില്‍ നിന്നു കാര്‍ നിയന്ത്രണം വിട്ട് താഴേക്ക് പതിച്ചാണ് അപകടം.