25 April 2024 Thursday

സംസ്ഥാന പാതയിൽ നവീകരണ പ്രവൃത്തികൾ ആരംഭിച്ചു

ckmnews

സംസ്ഥാന പാതയിൽ നവീകരണ പ്രവൃത്തികൾ ആരംഭിച്ചു


ചങ്ങരംകുളം:സംസ്ഥാന പാതയിൽ നവീകരണ പ്രവൃത്തികൾ ആരംഭിച്ചു.കടവല്ലൂർ മുതൽ കുറ്റിപ്പുറം വരെയുള്ള പാതയിൽ മുടങ്ങിക്കിടന്ന ഭാഗങ്ങളിലെ നവീകരണ പ്രവൃത്തികൾക്കാണ് തുടക്കമായത്.ചിയ്യാനൂർ പാടത്തും വളയംകുളത്തുമായി തകർന്ന് കിടന്ന സെമിഹമ്പുകളും റീവർക്കിന്റെ ഭാഗമായി നവീകരിക്കും.ഹമ്പിന് സമീപത്ത് വലിയ രീതിയിൽ കുഴികൾ രൂപപ്പെട്ടത് നിരന്തരം അപകടങ്ങൾക്ക് വഴി വെച്ചിരുന്നു.പാതി വഴിയിൽ നിർത്തിയ നവീകരണ പ്രവൃത്തികൾക്കാണ് തുടക്കമായത്.