29 March 2024 Friday

പോട്ടൂർക്കാവ് മകരം പത്ത്‌ മഹോത്സവം ആഘോഷിച്ചു

ckmnews

പോട്ടൂർക്കാവ്  മകരം പത്ത്‌ മഹോത്സവം ആഘോഷിച്ചു


എടപ്പാൾ: പോട്ടൂർക്കാവ് ശ്രീ ധർമശാസ്താ ക്ഷേത്രത്തിലെ മകരംപത്ത്‌ ഉത്സവം ആഘോഷിച്ചു. രാവിലെ വിശേഷാൽ പൂജകളോടെ ഉത്സവ ചടങ്ങുകൾക്ക് തുടക്കമായി. ഉച്ചക്ക് ശേഷം ആന, കൊടലിൽ കൃഷ്ണകുമറിന്റെയും സംഘത്തിന്റെയും നേതൃത്വത്തിൽ പഞ്ചാവാദ്യം എന്നിവയുടെ അകമ്പടിയോടെ എഴുന്നള്ളിപ്പ് നടന്നു. തുടർന്ന് പൂതൻ, തിറകളി, മുല്ലപ്പന്തലിൽ വേല, വിവിധ ദേശക്കാരുടെ നേതൃത്വത്തിൽ പാണ്ടിമേളം,തിറയാട്ടം,തെയ്യം വരവുകൾ ഉണ്ടായി. വൈകീട്ട് ദീപാരാധനയ്ക്ക് ശേഷം  തായമ്പക  എഴുന്നള്ളിപ്പ്, മേളം, കനലാട്ടം എന്നിവയോടെ ഉത്സവത്തിന് സമാപനമാകും.