19 April 2024 Friday

സന്നദ്ധ രക്‌തദാന ക്യാമ്പ് സംഘടിപ്പിച്ചു

ckmnews

സന്നദ്ധ രക്‌തദാന ക്യാമ്പ് സംഘടിപ്പിച്ചു


രണ്ടത്താണി:കോവിഡ് കാലത്തെ ബ്ലഡ് ബാങ്കുകളിലെ രക്തക്ഷാമം പരിഹരിക്കുന്നതിനായി ബി ഡി കെ തിരൂർ താലൂക്ക് കമ്മിറ്റിയും, ഫിഫ യൂത്ത് വിങ് മുള്ളൻമടയും, NYK-യും സംയുക്തമായി പെരിന്തൽമണ്ണ ഐഎംഎ ബ്ലഡ് ബാങ്കിന്റെ സഹകരണത്തോടെ ഇള്ഹാറുൽ ഇസ്‌ലാം സീനിയർ സെക്കണ്ടറി മദ്രസയിൽ വെച്ച്  സംഘടിപ്പിച്ച രക്തദാന ക്യാമ്പിൽ 42 പേർ രക്‌തധാനത്തിനെത്തുകയും 35 പേർ രക്തദാനം നിർവ്വഹിക്കുകയും ചെയ്തു.ബിഡികെ തിരൂർ താലൂക്ക് കോർഡിനേറ്റർമാരായ കബീർ കാടാമ്പുഴ,  അലവി വൈരങ്കോട്,

റുക്സാൻ എന്നിവരും,ഫിഫ യൂത്ത് വിങ്‌ ഭാരവാഹികളായ ജാഫർ എംകെ,ജലീൽ ടി, സിദീക്,ഷബീർ,അഷ്റഫ്, ഫർഹാൻ,അസ്‌ലം,ദാനിസ് എന്നിവർ പങ്കെടുത്തു..