29 March 2024 Friday

ചങ്ങരംകുളം സാംസ്കാരിക സമിതി ഗ്രന്ഥശാല പി വത്സലയുടെ നെല്ല് നോവൽ ചർച്ച നടത്തി

ckmnews


കേരള സർക്കാരിൻ്റെ സാഹിത്യത്തിലെ സമഗ്ര സംഭാവനക്കുള്ള സമുന്നത പുരസ്കാരമായ എഴുത്തച്ഛൻ പുരസ്കാരം നേടിയ എഴുത്തുകാരി പി വത്സലയുടെ മാസ്റ്റർ പീസായി കണക്കാക്കുന്ന നെല്ല് എന്ന നോവലിൻ്റെ ചർച്ച ചങ്ങരംകുളം സാംസ്കാരിക സമിതി ഗ്രന്ഥശാല സംഘടിപ്പിച്ചു.സെക്രട്ടറി സോമൻ ചെമ്പ്രേത്ത് കാടകത്തെ കീഴാള ജീവിതത്തിൻ്റെ പ്രതിഫലനമാണ് നെല്ല്എന്ന് ആമുഖ ഭാഷണത്തിൽ വിലയിരുത്തി. എൺപത്തി മൂന്നാമത് പുസ്തക ചർച്ചയിൽ പ്രസിഡണ്ട് എം എം ബഷീർ മോഡറേറ്ററായി എവത്സല ടീച്ചർ ചർച്ചയുടെ സമഗ്രമായ അവലോകനം നിർവ്വഹിച്ചു. കൃഷ്ണൻ നമ്പൂതിരി ചന്ദ്രിക രാമനുണ്ണി സി എം ബാലാമണി ടീച്ചർ എന്നിവർ ചർച്ചയിൽ പങ്കെടുത്തു. ലോക പ്രശസ്ത ബുദ്ധമത തത്വചിന്തകൻ ഈയിടെ അന്തരിച്ച തീച്ച് നാറ്റ് ഹാൻ രചിച്ച പുസ്തകം കെ വിശശീന്ദ്രൻ പരിചയപ്പെടുത്തി.