Palakkad
വടക്കഞ്ചേരയിൽ യുവമോര്‍ച്ച പ്രാദേശിക നേതാവ് കുളത്തില്‍ മരിച്ചനിലയില്‍
പാലക്കാട്: കിഴക്കഞ്ചേരിയില്‍ യുവമോര്‍ച്ച പ്രാദേശിക നേതാവിനെ കുളത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തി. യുവമോര്‍ച്ച മുന്‍ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റായ മമ്പാട് കാക്കശ്ശേരി വീട്ടില്‍ സന്ദീപി(33)നെയാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്.
കഴിഞ്ഞദിവസം മുതല്‍ സന്ദീപിനെ കാണാനില്ലെന്ന് പരാതിയുണ്ടായിരുന്നു. തുടര്‍ന്ന് തിരച്ചില്‍ നടക്കുന്നതിനിടെയാണ് തിങ്കളാഴ്ച രാവിലെ കറ്റുകുളങ്ങര ക്ഷേത്രക്കുളത്തില്‍ മൃതദേഹം കണ്ടെത്തിയത്. ഏറെക്കാലമായി യുവമോര്‍ച്ചയുടെ സജീവഭാരവാഹിയായിരുന്നു സന്ദീപ്. വടക്കഞ്ചേരി പൊലീസ് സ്ഥലത്തെത്തി. സന്ദീപ് യുവമോർച്ച മുൻ കിഴക്കഞ്ചേരി പഞ്ചായത്ത് പ്രസിഡന്റായിരുന്നു. മൃതദേഹത്തിൽ മറ്റ് പാടുകളൊന്നും ഇല്ലെന്ന് പൊലീസ് പറഞ്ഞു