29 March 2024 Friday

വിദേശത്തേക്ക് കടക്കാന്‍ ശ്രമം; സാമ്പത്തിക തട്ടിപ്പ് കേസ് പ്രതി കുന്നംകുളം സ്വദേശി നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ പിടിയില്‍

ckmnews

കൊച്ചി: വിദേശത്തേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെ സാമ്പത്തിക തട്ടിപ്പ് കേസ് പ്രതി നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ  പിടിയിലായി. ഇൻഡിഗോ വിമാനത്തിൽ  ഷാർജയ്ക്ക് പോകാനെത്തിയ കുന്നംകുളം സ്വദേശി രാമകൃഷ്ണനാണ് അറസ്റ്റിലായത്.


സാമ്പത്തിക തട്ടിപ്പ് കേസിലെ പ്രതിയായ ഇയാൾക്കെതിരെ ഗുരുവായൂർ പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ഗൾഫിൽ ജോലി ചെയ്യുന്ന രാമകൃഷ്ണൻ നാട്ടിൽ നിന്ന് ജോലിസ്ഥലത്തേക്ക് മടങ്ങിപ്പോകാൻ ശ്രമിയ്ക്കുമ്പോഴാണ് ഇമിഗ്രേഷൻ വിഭാഗം പിടികൂടിയത്. തുടർന്ന് ഇയാളെ പൊലീസിന് കൈമാറി.