24 April 2024 Wednesday

അണ്ണക്കമ്പാട് ലസാക്ക് ക്ലബ്ബിൻ്റെ പുതിയ ഓഫീസ് ഉദ്ഘാടനം ചെയ്തു

ckmnews

അണ്ണക്കമ്പാട് ലസാക്ക് ക്ലബ്ബിൻ്റെ പുതിയ ഓഫീസ് ഉദ്ഘാടനം ചെയ്തു


എടപ്പാൾ: പുതിയ തലമുറയെ സമൂഹത്തോട് ചേർത്ത് നിർത്തുന്നതിൽ യുവജന ക്ലബ്ബുകൾക്ക് വലിയ പങ്കുവഹിക്കാനുണ്ടെന്ന് വട്ടംകുളം പഞ്ചായത്ത് പ്രസിഡണ്ട് കഴുങ്കിൽ മജീദ്. അണ്ണക്കമ്പാട് ലസാക്ക് ക്ലബ്ബിൻ്റെ പുതിയ ഓഫീസ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു. പ്രദേശിക ഭരണ സംവിധാനങ്ങളുമായി ചേർന്ന് യുവജന ക്ലബ്ബുകൾക്ക് ഒട്ടേറെ സാമൂഹിക സേവന പ്രവർത്തനങ്ങൾക്ക് മുന്നിട്ടിറങ്ങാനാകണമെന്നും പ്രസിഡണ്ട് പറഞ്ഞു.  ഗഫൂർ എടപ്പാൾ അധ്യക്ഷനായിരുന്നു.ഗ്രാമപ്പഞ്ചായത്ത് മെമ്പർമാരായ ദിലീപ് എരുവപ്ര, രാജലക്ഷ്മി ഭാസി, ക്ലബ്ബ് സെക്രട്ടറി എം.സുരേഷ് ബാബു, ആഷിക്ക് അണ്ണക്കമ്പാട് എന്നിവർ പ്രസംഗിച്ചു.മധുര പലഹാര വിതരണവുമുണ്ടായി. കോ വിഡ് പ്രോട്ടോകോൾ പൂർണ്ണമായും പാലിച്ചായിരുന്നു ചടങ്ങ് .പുതിയ ഓഫീസ് ഉദ്ഘാടന ഭാഗമായി അണ്ണക്കമ്പാട് പ്രദേശം ശുചീകരിച്ചു.