19 April 2024 Friday

കുന്നംകുളത്ത് അതീവ ജാഗ്രത. നഗരം കണ്ടയന്‍മെന്റ് സോണില്‍, വട്ടംകുളം അടക്കം 14 പ്രദേശങ്ങളെ ഒഴിവാക്കി

ckmnews

കുന്നംകുളം: കൊവിഡ് പശ്ചാതലത്തില്‍ കുന്നംകുളത്തെ ആറ് വാര്‍ഡുകളും, കടവല്ലൂരിലെ മൂന്നും, കാട്ടകാമ്പാലില്‍ മൂന്നും വാര്‍ഡുകള്‍ കണ്ടയന്‍മെന്റ് സോണായി പ്രഖ്യാപിച്ചു.

കുന്നംകുളം നഗരസഭയിലെ 7, 8, 11, 15, 19, 20. കടവല്ലൂരില്‍, 14, 15,16, വാര്‍ഡുകളും, കാട്ടകാമ്പാലിൽ  6, 7, 9 വാര്‍ഡുകളും കണ്ടയിന്‍മെന്റ് സോണാക്കി ജില്ലാകളക്ടര്‍ ഉത്തവ്  പുറപെടുവിച്ചു. തൃശൂര്‍ കോര്‍പറേഷിനിലെ 28,29,30, 34, 41, 03,32,35,36,39,48,49 ഡിവിഷനുകളും കണ്ടയിന്‍മെന്റ് സോണില്‍ ഉള്‍പെടുത്തി.


സംസ്ഥാനത്ത് ഇന്ന് പുതുതായി 14 പ്രദേശങ്ങളെ ഹോട്ട് സപോട്ട് പട്ടികയിൽ ഉൾപ്പെടുത്തി. 14 പ്രദേശങ്ങളെ പട്ടികയിൽ നിന്ന് ഒഴിവാക്കി. ഇതോട സംസ്ഥാനത്ത് ആകെയുള്ള ഹോട്ട്‌സ്‌പോട്ടുകളുടെ എണ്ണം 111 ആയി.


തിരുവനന്തപുരം ജില്ലയിലെ കരിയ്ക്കകം (കണ്ടെയ്ൻമെന്റ് സോൺ വാർഡ് 91), കടകംപള്ളി (92), എറണാകുളം ജില്ലയിലെ ശ്രീമൂലനഗരം (1, 7, 9, 10, 11, 12), മലപ്പുറം ജില്ലയിലെ താനൂർ (26, 30, 31), കണ്ണൂർ ജില്ലയിലെ ചിറയ്ക്കൽ (23), കണ്ണൂർ ജില്ലയിലെ ചിറ്റാരിപ്പറമ്പ് (13), കുറുമാത്തൂർ (2), കോളച്ചേരി (5), കൂത്തുപറമ്പ് മുൻസിപ്പാലിറ്റി (25), മാലൂർ (3,12), മൊകേരി (5), പെരളശേരി (12), ശ്രീകണ്ഠപുരം മുൻസിപ്പാലിറ്റി (26), ആലപ്പുഴ ജില്ലയിലെ ആലപ്പുഴ മുൻസിപ്പാലിറ്റി (50) എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകൾ.


അതേസമയം 14 പ്രദേശങ്ങളെ കണ്ടെയ്ൻമെന്റ് സോണിൽ നിന്ന് ഒഴിവാക്കി. മലപ്പുറം ജില്ലയിലെ കുറുവ (കണ്ടെയ്ൻമെന്റ് സോൺ വാർഡ് 9, 10, 11, 12, 13), എടപ്പാൾ (7, 8, 9, 10, 11, 17, 18), മൂർക്കനാട് (2,3), വട്ടക്കുളം (12, 13, 14), കണ്ണൂർ ജില്ലയിലെ ആന്തൂർ മുൻസിപ്പാലിറ്റി (5), ചെമ്പിലോട് (1), ചെറുപുഴ (14), ചൊക്ലി (2, 9), ധർമ്മടം (13), എരുവേശി (12), കണിച്ചാർ (12), കണ്ണപുരം (1), നടുവിൽ (1), പന്ന്യന്നൂർ (6) എന്നിവയേയാണ് ഒഴിവാക്കിയത്.