Perumpadappu
എരമംഗലം സ്കൂൾപടിയിൽ യുവാവ് തൂങ്ങിമരിച്ച നിലയിൽ
എരമംഗലം:പുത്തിയിരുത്തി സ്കൂൾപടിയിൽ യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.പുതിയിരുത്തി സ്കൂൾപടി പടിഞ്ഞാറു ഭാഗം താമസിക്കുന്ന പൊറ്റാടി ഹിദായത്ത് ഹസീന ദമ്പതികളുടെ മകൻ അംറാസ് എന്നവരെയാണ് വീടിനുള്ളിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്.നാട്ടുകാരും വെളിയംകോട് ലൈഫ് ലൈൻ ആംബുലൻ പ്രവർത്തകരും ചേർന്ന് പൊന്നാനി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.പൊന്നാനി താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പോലീസ് നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.സഹോദരങ്ങൾ അംനാസ്, ഹന്ന