23 April 2024 Tuesday

വ്യാപനത്തിന്റെ ഭാഗമായി സംസ്ഥാനത്ത് ഞായറാഴ്ച ഏർപ്പെടുത്തിയ ലോക്ക്ഡൗണിൽ സംസ്ഥാനം നിശ്ചലമായി

ckmnews

വ്യാപനത്തിന്റെ ഭാഗമായി സംസ്ഥാനത്ത് ഞായറാഴ്ച ഏർപ്പെടുത്തിയ ലോക്ക്ഡൗണിൽ സംസ്ഥാനം നിശ്ചലമായി


ചങ്ങരംകുളം:കോവിഡ് വ്യാപനത്തിന്റെ ഭാഗമായി ഞായറാഴ്ച ഏർപ്പെടുത്തിയ ലോക്ക്ഡൗണിൽ സംസ്ഥാനം നിശ്ചലമായി.ഒറ്റപ്പെട്ട കെഎസ്ആർടിസി ബസ്സുകളും സ്വകാര്യ ബസുകളും മാത്രമാണ് സർവീസ് നടത്തിയത്.പലയിടത്തും ദീർഘദൂരയാത്രക്കാർ മണിക്കൂറുകളോളം  വഴിയിയിൽ കുടുങ്ങി.മെഡിക്കൽ സ്റ്റോറുകളും പച്ചക്കറി പലചരക്ക് കടകളും തുറന്ന് പ്രവർത്തിച്ചെങ്കിലും പലയിടത്തും സാധനങ്ങൾ വാങ്ങാൻ പോലും ആളുകൾ പുറത്തിറങ്ങിയില്ല.അത്യാവശ്യ സർവീസുകൾക്കായി മാത്രമാണ് സ്വകാര്യ വാഹനങ്ങൾ പുറത്തിറങ്ങിയത്.പോലീസിന്റെ നേതൃത്വത്തിൽ വിവിധ സ്ഥലങ്ങളിൽ വാഹന പരിശോധനയും ഉണ്ടായിരുന്നു .മതിയായ കാരണമില്ലാതെയും രേഖകൾ കൈവശം വെക്കാതെ  പുറത്തിറങ്ങിയ യാത്രക്കാരെയും പോലീസ് തിരിച്ചയച്ചു