29 March 2024 Friday

ചങ്ങരംകുളത്ത് നിര്‍ത്തിയിട്ട ചരക്ക് ലോറിയില്‍ നിന്ന് പണവും മൊബൈലും രേഖകളും കവര്‍ന്നു

ckmnews

ലൈസന്‍സ് നഷ്ടപ്പെട്ട ഡ്രൈവര്‍ വലഞ്ഞു


ചങ്ങരംകുളം:സംസ്ഥാന പാതയില്‍ നിര്‍ത്തിയിട്ട ചരക്ക് ലോറിയില്‍ നിന്ന്  പണവും മൊബൈലും ലൈസന്‍സും എടിഎം കാര്‍ഡും അടങ്ങുന്ന രേഖകളും കവര്‍ന്നു.പണത്തിനും മൊബൈലിനും ഒപ്പം വാഹനം ഓടിക്കുന്നതിന് വേണ്ട ലൈസന്‍സ് അടക്കമുള്ള രേഖകളും മോഷ്ടാവ് കവര്‍ന്നതോടെ ഉത്തര്‍പ്രദേശിലേക്കുള്ള അടക്ക ലോഡുമായി പുറപ്പെട്ട ലോറി ഡ്രൈവര്‍ മലപ്പുറം സ്വദേശി ഷംസുദ്ധീന്‍ പെരുവഴിയിലായി.കഴിഞ്ഞ ദിവസം രാത്രിയോടെയാണ് ചങ്ങരംകുളം ഹൈവേ ജംഗ്ഷനില്‍ പെട്രോള്‍ പമ്പിന് മുന്‍വശത്ത് ലോറി നിര്‍ത്തി ജീവനക്കാന്‍ ഉറങ്ങാന്‍ കിടന്നത്.പുലര്‍ച്ചെ എണീറ്റ് നോക്കിയതോടെയാണ് മൊബൈലും 10000 ത്തോളം രൂപയും രേഖകളും അടങ്ങിയ പെഴ്സും മോഷണം പോയ വിവരം അറിയുന്നത്.സമീപത്തെ സിസി കേമറയില്‍ പതിഞ്ഞ മോഷണ ദൃശ്യം അവ്യക്തമായതോടെ മോഷ്ടാവിനെ കുറിച്ചുള്ള വിവരങ്ങളും ലഭിച്ചില്ല.ഡ്രൈവര്‍ ചങ്ങരംകുളം പോലീസിന് പരാതി നല്‍കി നഷ്ടപ്പെട്ട ലൈസന്‍സ് എങ്കിലും തിരികെ കിട്ടിയാല്‍ യാത്ര തുടരാമെന്ന പ്രതീക്ഷയില്‍ പാതയോരത്ത് കാത്തിരിപ്പാണ്.