24 April 2024 Wednesday

ചങ്ങരംകുളം'അതിഥി'യിൽ ലൈഫ് സ്കിൽ ട്രെയിനിങ് പ്രോഗ്രാമുകൾ ആരംഭിച്ചു

ckmnews

ചങ്ങരംകുളം'അതിഥി'യിൽ ലൈഫ് സ്കിൽ ട്രെയിനിങ് പ്രോഗ്രാമുകൾ ആരംഭിച്ചു


ചങ്ങരംകുളം:ഭിന്നശേഷിയുള്ള കുഞ്ഞുങ്ങളുടെ ജീവനോപാധികൾ മെച്ചപ്പെടുത്തുക എന്ന ലക്ഷ്യം മുന്നിൽ കണ്ടുകൊണ്ട് പുതിയ  വഴികൾ മുന്നോട്ടു വച്ചിരിക്കുകയാണ് ചങ്ങരംകുളത്ത് പ്രവർത്തിച്ചുവരുന്ന 'അതിഥി'(ATIDHI-Ayurveda and Therapeutic Integration For Developmental Habilitative Intervention) എന്ന സ്ഥാപനം.ഇതിനായി ഇത്തരം കുഞ്ഞുങ്ങൾക്ക് സമൂഹത്തിലെ വിവിധ മേഖലകളിൽ ഉള്ള ജീവനോപാധികൾ പരിചയപ്പെടുത്തുന്ന ട്രെയിനിങ്ങുകൾ ആണ് ആരംഭിച്ചിരിക്കുന്നത്.ആദ്യപടിയായി വ്യാപാരി വ്യവസായി ഏകോപന സമിതിയും കാരുണ്യ പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ ഫൗണ്ടേഷനുമായി ചേർന്നുകൊണ്ട് 'അതിഥി'  കുഞ്ഞുങ്ങൾക്ക് ചങ്ങരംകുളത്തെ

വിവിധ കച്ചവട സ്ഥാപനങ്ങളിലെ ക്രയവിക്രയം പരിചയപ്പെടുത്തുന്ന പരിപാടിക്കാണ് തുടക്കമായത്‌. സെന്റർ ഡയറക്ടർ ഡോക്ടർ ശിൽപ പരിപാടിക്ക് നേതൃത്വം കൊടുത്തു.വിവിധ പരിപാടികൾ ഇതിനോടനുബന്ധിച്ച് നടത്തുമെന്നും പത്രക്കുറിപ്പിലൂടെ സംഘാടകർ അറിയിച്ചു.