24 April 2024 Wednesday

വളയംകുളം അസ്സബാഹ് കോളേജിൽ റാഗിങിന്റെ പേരിൽ അക്രമം:5 സീനിയർ വിദ്യാർത്ഥികൾ അറസ്റ്റിൽ

ckmnews

വളയംകുളം അസ്സബാഹ് കോളേജിൽ റാഗിങിന്റെ പേരിൽ അക്രമം:5 സീനിയർ വിദ്യാർത്ഥികൾ അറസ്റ്റിൽ


ചങ്ങരംകുളം:വളയംകുളം അസ്സബാഹ് കോളേജിൽ കഴിഞ്ഞ ദിവസം റാഗിങ്ങിന്റെ പേരിൽ അക്രമം നടത്തിയ സംഭവത്തിൽ 5 സീനിയർ വിദ്യാർത്ഥികളെ ചങ്ങരംകുളം പോലീസ് അറസ്റ്റ് ചെയ്തു.കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ യുവാവിനെ മർദ്ധിക്കുന്ന വീഡിയോ വ്യാപകമായി പ്രചരിച്ചിരുന്നു.മർദ്ധനത്തിനിരയായ ചങ്ങരംകുളം കക്കിടിപ്പുറം സ്വദേശിയായ വിദ്യാർത്ഥിയുടെ പിതാവ് സംഭവത്തിൽ ചങ്ങരംകുളം പോലീസിന് പരാതിയും നൽകിയിരുന്നു.വീഡിയോ കേന്ദ്രീകരിച്ച് പോലീസ് നടത്തിയ അന്വേഷണത്തിൽ അക്രമം നടത്തിയ വിദ്യാർത്ഥികളെ തിരിച്ചറിയുകയായിരുന്നു. ചങ്ങരംകുളം എസ്ഐ ഹരിഹര സൂനുവിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം അഞ്ച് പേരുടെയും അറസ്റ്റ് രേഖപ്പെടുത്തി.