29 March 2024 Friday

കോവിഡ് നിയന്ത്രണങ്ങൾക്കിടെ മൂക്കുതല കണ്ണേങ്കാവ് പൂരം സമാപിച്ചു

ckmnews

കോവിഡ് നിയന്ത്രണങ്ങൾക്കിടെ മൂക്കുതല കണ്ണേങ്കാവ് പൂരം സമാപിച്ചു


ചങ്ങരംകുളം:പ്രസിദ്ധമായ മൂക്കുതല കണ്ണേങ്കാവ് പൂരം സമാപിച്ചു.കോവിഡ് വ്യാപനം കൂടിയതോടെ കടുത്ത നിയന്ത്രണങ്ങൾക്കിടെയാണ് ഉത്സവം ആഘോഷിച്ചത്.ക്ഷേത്രത്തിലെ ആചാരങ്ങളും അനുഷ്ടാനങ്ങളും മാത്രമായി ഉത്സവം നടത്തണമെന്ന അധികൃതരുടെ നിർദേശത്തെ തുടർന്ന് മാനദണ്ഡങ്ങൾ പാലിച്ചാണ് ചടങ്ങുകൾ നടന്നത്.പുറമെ നിന്ന് എത്തിയ വരവുകൾ ഒന്നും ക്ഷേത്രത്തിൽ പ്രവേശിപ്പിച്ചില്ല.ഉത്സവത്തിന്റെ പ്രധാന വരവുകളിൽ ഒന്നായ കരിങ്കാളികളുടെ എണ്ണത്തിലും ഇത്തവണ വലിയ കുറവ് അനുഭവപ്പെട്ടു.നിയന്ത്രണങ്ങൾ മൂലം സമയം നൽകിയാണ് കരിങ്കാളികളെ ക്ഷേത്രത്തിൽ പ്രവേശിപ്പിച്ചത്.നിയന്ത്രണങ്ങൾക്കിടയിലും നിരവധി ആളുകളാണ് ഉത്സവം കാണാനെത്തിയത്.