23 April 2024 Tuesday

നിർദ്ധരരായ പത്ത് രോഗികൾക്ക് മരുന്ന് നൽകി സോനാരെ ഫ്രൻസ് വാട്സ്അപ്പ് കൂട്ടായ്മ

ckmnews


എരമംഗലം: കാൻസർ കിഡ്നി ഷുഗർ, ഹൃദ്രോഗം എന്നി അസുഖങ്ങളാൽ ദുരിതമനുഭവിക്കുന്ന പത്ത് രോഗികൾക്ക് മാസം തോറും സൗജന്യമായി നൽകി വരാറുള്ള മരുന്നു വിതരണം നടത്തി.നവമാധ്യമ കൂട്ടായ്മയായ സോനാരെ ഫ്രൻസ് കൂട്ടായ്മയുടെ നേതൃത്വത്തിൽ നടന്നുവരുന്ന മരുന്നു വിതരണം ഒരു വർഷം പിന്നിടുമ്പോൾ രക്ഷാധികാരി ഹരി പൂക്കരത്തറയുടെ നേതൃത്വത്തിൽ അറമുഖൻ സോനാരെയുടെ അധ്യക്ഷതയിൽ പ്രദേശത്തെ കലാകാരൻ നിഷാദ് സിൻസിയർ മരുന്നു വിതരണഉൽഘാടനം നിർവഹിച്ചു.ആയിര കണക്കിന് രൂപ വിലമതിക്കുന്ന മരുന്നുകളാണ് ഓരോ മാസവും ഉദാരമതികളായ ഗ്രൂപ്പ് അംഗങ്ങളുടെ സഹായത്തോടെ നൽകി വരുന്നത്.മുടക്കം വരാതെ ഒരു വർഷമായി തുടർന്നുകൊണ്ടിരിക്കുന്നു.അംബിക ചെമ്പാല ജയേഷ് കുവ്വക്കാട്ട്

മുസ്തഫ പരൂർ സലിം ഗ്ലോബ് റസാഖ് പരൂർ മുകിൽ വർണ്ണൻ  വേണു മുക്കാല

ഷൺമുഖൻ കൊലവത്ര പ്രമോദ് കിഷോർ ഫിറോസ്

തുടങ്ങിയവർ സന്നിദ്ധരായിരുന്നു.