16 April 2024 Tuesday

മമ്മൂട്ടിക്കായി തൃപ്രങ്ങോട്​ ​ക്ഷേ​ത്രത്തിൽ മൃത്യുഞ്ജയ ഹോമം

ckmnews


മലയാളത്തിന്റെ മെഗാ സ്റ്റാർ മമ്മൂട്ടി കോവിഡ് ബാധിതനായി പരിചരണത്തിലാണ്. മെഗാ സ്റ്റാറിനെ കോവിഡ് പിടികൂടിയതിന് പിന്നാലെ ആരാധകരും ദുഖിതരാണ്. എത്രയും വേഗം പ്രിയതാരം ആരോഗ്യവാനായി തിരികെയെത്താനുള്ള പ്രാർത്ഥനയിലാണ് ആരാധകർ. 

മമ്മൂട്ടിയുടെ ആയുരാരോഗ്യ സൗഖ്യത്തിനായി തൃപ്രങ്ങോട് ശിവക്ഷേത്രത്തിൽ മൃത്യുഞ്ജയ ഹോമവും മറ്റ്​ വഴിപാടുകളും നടന്നിരിക്കുകയാണ്. മമ്മൂട്ടിയുടെ ജന്മനാളായ വിശാഖം നാളിലാണ് രണ്ട് മണിക്കൂർ നീണ്ട ഹോമം നടന്നത്. 

നടൻ ദേവനും ചടങ്ങിൽ സംബന്ധിച്ചു. മഹാശിവക്ഷേത്രത്തിൽ വർഷത്തിൽ ഒരിക്കൽ മാത്രം നടത്തുന്ന ചടങ്ങാണ്​ മഹാമൃത്യുഞ്ജയ ഹോമം. ക്ഷേത്രം മുഖ്യതന്ത്രി ബ്രഹ്മശ്രീ കൽപ്പുഴ കൃഷ്ണൻ നമ്പൂതിരിപ്പാടിന്‍റെ കാർമികത്വത്തിൽ ഏഴോളം തന്ത്രിമാർ ഹോമിൽ പങ്കെടുത്തു. മമ്മൂട്ടിക്കായി അദ്ദേഹത്തിന്‍റെ പി.എയും നടൻ ദേവനും ഭക്തരുമാണ്​ ബുക്ക് ചെയ്​തിരുന്നത്.