24 April 2024 Wednesday

കടവല്ലൂരിൽ പാമ്പ് കടിയേറ്റ് യുവതി മരിച്ചു.

ckmnews



പെരുമ്പിലാവ് : കടവല്ലൂരിൽ  പാമ്പ് കടിയേറ്റ്  യുവതി മരിച്ചു കടവല്ലൂർ വടക്കുമുറി വാഴപ്പിളി അബ്ദുൽ വാഹീദിന്റെ ഭാര്യ ഹസീനയാണ് (35) മരിച്ചത്. ഇന്ന് കാലത്ത് 10 മണിയോട് കൂടെ വീടിന് സമീപത്തെ പറമ്പിൽ നിന്നാണ് പാമ്പിന്റെ കടിയേറ്റത്.ഉടൻ കുന്നംകുളം മലങ്കര ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കബറടക്കം വെള്ളിയാഴ്ച കാലത്ത് 10 ന് കടവല്ലൂർ വടക്കുമുറി ജുമാമസ്ജിദ് കബറസ്ഥാനിൽ നടക്കും കടവല്ലൂർ അൽ ഹയാത്ത് ഇംഗ്ലീഷ് സ്കൂൾ വിദ്യാർത്ഥികളായനിഹാൻ, നഹ് ല എന്നിവർ മക്കളാണ്.