19 April 2024 Friday

കാലടി കുടുംബാരോഗ്യ കേന്ദ്രത്തിൽ വാട്ടർ എ.ടി.എം തുടങ്ങി

ckmnews

എടപ്പാൾ: ഒരു രൂപ നാണയവുമായി കാലടി ഫാമിലി ഹെൽത്ത് സെന്ററിലേക്ക് വന്നാൽ ഒരു ലിറ്റർ ശുദ്ധ  ജലവുമായി മടങ്ങാം.   പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതി പ്രകാരമാണ് കാലടിയിൽ വാട്ടർ ATM സ്ഥാപിച്ചത്.  ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് സി.രാമകൃഷ്ണൻ ഉദ്‌ഘാടനം ചെയ്തു. കാലടി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് അസ് ലം കെ തിരുത്തി അധ്യക്ഷത വഹിച്ചു. പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് വൈ. പ്രസിഡൻ്റ് ആർ.ഗായത്രി, ആരോഗ്യ സ്റ്റാൻ്റിഗ് കമ്മിറ്റി ചെയർമാൻ എൻ.ആർ.അനീഷ്,   ബ്ലോക്ക് പഞ്ചായത്ത് മെമ്പർ എം.ജയശ്രീ,    ഗ്രാമ പഞ്ചായത്ത് മെമ്പർ പി.രജിത, സി.രാജീവ്, പി.സി.സുബ്രമണ്യൻ, മെഡിക്കൽ ഓഫീസർ Dr. കെ.പി.മൊയ്തീൻ, ടി. ആൻഡ്രൂസ്, തുടങ്ങിയവർ പ്രസംഗിച്ചു.  ഒരു രൂപ നിക്ഷേപിച്ചാൽ ഒരു ലിറ്റർ വെള്ളവും അഞ്ച് രൂപ നിക്ഷേപിച്ചാൽ 5 ലിറ്റർ വെള്ളവും A TM - ൽ നിന്ന് ലഭിക്കും.