25 April 2024 Thursday

ജില്ലാ ബോഡിബിൽഡിങ് ചാമ്പ്യൻഷിപ്പ് ശനിയാഴ്ച വെളിയങ്കോട് നടക്കും

ckmnews




എരമംഗലം:ന്ദ്ര കായിക മന്ത്രാലയത്തിന്റെയും കേരളാ സ്പോർട്സ് കൗൺസിലിന്റെയും സഹകരണത്തോടെ ബോഡിബിൽഡിങ് ആൻഡ് ഫിറ്റ്നസ് അസോസിയേഷൻ (ബി.ബി.എഫ്.എ.) ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജില്ലാ ബോഡിബിൽഡിങ് ചാമ്പ്യൻഷിപ്പ് ശനിയാഴ്‌ച രാവിലെ 8.30 മുതൽ വൈകുന്നേരം 6.30 വരെ വെളിയങ്കോട് അൽത്തമാം ഓഡിറ്റോറിയത്തിൽ നടത്തുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. കർശനമായ കോവിഡ് നിയന്ത്രണങ്ങൾ പാലിച്ചുകൊണ്ട് നടത്തുന്ന ചാമ്പ്യൻഷിപ്പിലേക്ക് പൊതുജനങ്ങൾക്ക് പ്രവേശനം ഉണ്ടാവുകയില്ല. സബ് ജൂനിയർ, ജൂനിയർ, സീനിയർ, മാസ്റ്റേഴ്സ് തുടങ്ങിയ ഇനങ്ങളിൽ പുരുഷ, വനിതാ വിഭാഗങ്ങളുടെ മത്സരമാണ് നടക്കുക. ജില്ലയിൽനിന്ന് 120 ബോഡിബിൽഡിങ് ക്ലബ്ബുകൾ പങ്കെടുക്കുമെന്നും ഭാരവാഹികൾ പറഞ്ഞു. പത്രസമ്മേളനത്തിൽ സംഘാടകസമിതി കൺവീനർ നിഷിൽ, സ്പോർട്സ് കൗൺസിൽ പ്രതിനിധി കെ.കെ. കുഞ്ഞിമൊയ്‌തീൻ, ബി.ബി.എഫ്.എ. ജില്ലാ സെക്രട്ടറി മനാഫ് വെട്ടം, റംഷിദ് അയങ്കലം, ഫെബിൻ എടപ്പാൾ എന്നിവർ പങ്കെടുത്തു.