28 March 2024 Thursday

മിഥുൻ അനുസ്മരണവും കെസി.വായനശാലയിലേക്കുള്ള ഫർണിച്ചർ സ്വീകരണവും നടത്തി

ckmnews



ചങ്ങരംകുളം:പിടാവന്നൂർ യൂത്ത് ഫുൾ ചാരിറ്റബിൾ സൊസറ്റിയുടെ ആഭിമുഖ്യത്തിൽ ആകാലത്തിൽ മരണമടഞ്ഞ സൊസൈറ്റി മെമ്പർ മിഥുൻ്റെ അനുസ്മരണവും കെ. സി. വായനശാലയിലേക്കു ഫർണിച്ചർ സ്വീകരണവും നടത്തി.പ്രസാദ് കൊട്ടപാട്ട് സ്വാഗതം പറഞ്ഞ ചടങ്ങിൽ ജോർജ് സി. എം.അധ്യക്ഷനായി.അഡ്വക്കറ്റ് ശിവരാമൻ പൊന്നാനി ഉദ്ഘാടനം ചെയ്തു.പി റംഷാദ് മിഥുൻ അനുസരണ പ്രഭാഷണം നടത്തി.ഇന്ദിര ചന്ദ്രൻ നവാസ് വരളിപുറത്ത്പ്രേമ കുമാരൻ കോട്ടപാട്ട്,ഷക്കീർ നാക്കോല,ഗണേഷ് കെ ജി,ശ്രീനിവാസൻ പി കെ,ജോയൽ ഉണ്ണി എന്നിവർ സംസാരിച്ചു.സജി വി. എം നന്ദി പറഞ്ഞു.