20 April 2024 Saturday

വ്യാപാരസ്ഥാപനങ്ങളും ഉപഭോക്താക്കളും കോവിഡ് മാനദണ്ഡങ്ങൾ പാലിക്കണം: ചങ്ങരംകുളം പോലീസ്

ckmnews

വ്യാപാരസ്ഥാപനങ്ങളും  ഉപഭോക്താക്കളും കോവിഡ്  മാനദണ്ഡങ്ങൾ പാലിക്കണം: ചങ്ങരംകുളം പോലീസ്


എടപ്പാൾ: ചങ്ങരംകുളം  സ്റ്റേഷൻ പരിധിയിലെ  എടപ്പാൾ വട്ടംകുളം നന്നംമുക്ക് ആലങ്കോട് തുടങ്ങിയ പഞ്ചായത്തിലെ വ്യാപാര വാണിജ്യ സ്ഥാപനങ്ങൾ നടത്തുന്ന വ്യാപാരികൾ  ജില്ലാകളക്ടറുടെ ഡി ഡി എം എ മീറ്റിംഗിൽ നിർദ്ദേശിച്ച കോവിഡ് മാനദണ്ഡപ്രകാരം മാത്രമേ  സ്ഥാപനത്തിൽ വരുന്ന ഉപഭോക്താക്കളും കടകളിലെ ജീവനക്കാരും പ്രവർത്തിക്കാൻ പാടുള്ളൂ. നിർബന്ധമായും കടകളിൽ സാനിറ്റൈസറും സാമൂഹിക അകലവും  ഉണ്ടായിരിക്കേണ്ടതാണന്നും  സ്ഥാപനത്തിൽ നിർബന്ധമായും സാമൂഹിക അകലം മാർക്കിംഗ് രേഖപ്പെടുത്തേണ്ടതാണ് കൂടാതെ ഷോപ്പിന് മുൻവശം സാനിറ്റൈസർ സംവിധാനം പുന: സ്ഥാപിക്കേണ്ടതാണ്. സ്ക്വയർഫീറ്റ് അകലം പാലിച്ചുകൊണ്ട് മാത്രമേ കസ്റ്റമേഴ്സിനെ കടകളിൽ പ്രവേശിപ്പിക്കാൻ പാടുള്ളൂ . ഓൺലൈൻ സംവിധാനം ഉപയോഗിച്ചുകൊണ്ട് പരമാവധി ബിസിനസ് പ്രോത്സാഹിപ്പിക്കേണ്ടതാണ്. കോവിഡ്  മൂന്നാം തരംഗം സമാഗതമായ ഈ സാഹചര്യത്തിൽ പൂർണമായ അടച്ചിടൽ ഒഴിവാക്കുന്നതിനായി താങ്കളും താങ്കളുടെ സ്ഥാപനത്തിലെ ജീവനക്കാരും പൂർണമായും പൊലീസിനോടും ജില്ലാ ഭരണാധികാരികളോടും പരിപൂർണ്ണമായ പിന്തുണ നൽകേണ്ടതാണന്നും     ചങ്ങരംകുളം പോലീസ്   ഇൻസ്പെക്ടർ അറിയിച്ചു.